ETV Bharat / sports

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റായ അനാഹത്തിന് വിജയത്തുടക്കം - അനാഹത് സിങ്

ആദ്യ റൗണ്ട് മത്സരത്തില്‍ സെന്‍റ് വിൻസെന്‍റ് ആൻഡ് ഗ്രനേഡൈൻസിന്‍റെ ജാഡ റോസിനെയാണ് അനാഹത് കീഴടക്കിയത്.

commonwealth games  Anahat Singh  Anahat Singh India s youngest athlete in commonwealth games 2022  കോമണ്‍വെല്‍ത്ത് ഗെയിംസ്‌  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അനാഹത് സിങ്ങിന് വിജയത്തുടക്കം  അനാഹത് സിങ്  സ്ക്വാഷ് താരം അനാഹത് സിങ്
കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റായ അനാഹത്തിന് വിജയത്തുടക്കം
author img

By

Published : Jul 30, 2022, 11:33 AM IST

ബിർമിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റായ സ്ക്വാഷ് താരം അനാഹത് സിങ്ങിന് വിജയത്തുടക്കം. വനിത സിംഗിൾസ് വിഭാഗത്തിലാണ് 14കാരിയായ അനാഹത് മിന്നും തുടക്കം കുറിച്ചത്. സെന്‍റ് വിൻസെന്‍റ് ആൻഡ് ഗ്രനേഡൈൻസിന്‍റെ ജാഡ റോസിനെയാണ് അനാഹത് അനായാസം കീഴടക്കിയത്.

ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് അനാഹത്തിന്‍റെ ജയം. സ്‌കോര്‍:11-5, 11-2, 11-0. വിജയം ആവേശകരമാണെന്ന് മത്സര ശേഷം അനാഹത്ത് പറഞ്ഞു. "ഇത് എന്‍റെ ആദ്യ സീനിയർ ടൂർണമെന്‍റാണ്, അതിനാൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു, പക്ഷേ മത്സരം തുടരുമ്പോൾ എനിക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചു. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല." അനാഹത് കൂട്ടിച്ചേര്‍ത്തു.

ജൂനിയര്‍ തലത്തിലെ മിന്നുന്ന പ്രകടനങ്ങളാണ് അനാഹത്തിനെ കോമണ്‍വെല്‍ത്ത് ടീമിലെത്തിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ദേശീയ തലത്തില്‍ 40 കിരീടങ്ങള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അണ്ടര്‍ 15 വിഭാത്തിലെ ഏഷ്യന്‍ ചാമ്പ്യനായ അനാഹത് യുഎസ്, ബ്രിട്ടന്‍, ജര്‍മന്‍, ഡച്ച് ജൂനിയര്‍ ഓപ്പണുകളിലും കിരീടം നേടിയിട്ടുണ്ട്.

also read: കോമൺവെൽത്ത് ഗെയിംസ്: ശ്രീഹരി നടരാജ് ഫൈനലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.