കാഠ്മണ്ഡു: ഇന്ത്യയുടെ പുരുഷ വനിതാ വോളിബോൾ ടീമുകൾ നേപ്പാളില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസിന്‍റെ സെമിഫൈനല്‍സില്‍ കടന്നു. ഇരു ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഫൈനല്‍സിലേക്ക് കടന്നത്. പുരുഷ വിഭാഗം ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെ പരാജയപെടുത്തി. സ്‌കോർ: 25-15, 25-13, 25-16
വനിതാ വിഭാഗം ഗ്രൂപ്പ് എയുടെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തിയാണ് ഇന്ത്യ സെമിഫൈനലില്‍ കടന്നത്. സ്‌കോർ: 25-8, 25-11, 25-9
-
South Asian Games 2019 / Women's Volleyball:
— Fahuminet (@fahuminet) November 30, 2019 " class="align-text-top noRightClick twitterSection" data="
Maldives 🇲🇻 will play against India 🇮🇳 in the semi-final today!
All the best #TeamMaldives 👊🏽💪🏽@nocmaldives @MaldivesVolley pic.twitter.com/ty4dqv2GQx
">South Asian Games 2019 / Women's Volleyball:
— Fahuminet (@fahuminet) November 30, 2019
Maldives 🇲🇻 will play against India 🇮🇳 in the semi-final today!
All the best #TeamMaldives 👊🏽💪🏽@nocmaldives @MaldivesVolley pic.twitter.com/ty4dqv2GQxSouth Asian Games 2019 / Women's Volleyball:
— Fahuminet (@fahuminet) November 30, 2019
Maldives 🇲🇻 will play against India 🇮🇳 in the semi-final today!
All the best #TeamMaldives 👊🏽💪🏽@nocmaldives @MaldivesVolley pic.twitter.com/ty4dqv2GQx
ഞായറാഴ്ച്ച നടക്കുന്ന സെമിഫൈനലില്‍ ഗ്രൂപ്പ് ബി റണ്ണേഴ്‌സ് അപ്പിനെ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകൾ നേരിടും. വനിതാ വിഭാഗത്തില്‍ മാലിദ്വീപിനെയാണ് ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ നേരിടുക. മറ്റൊരു വനിതാ വിഭാഗം സെമി ഫൈനല്‍സില്‍ നേപ്പാളിനെ ശ്രീലങ്ക നേരിടും.
ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഞായറാഴ്ച്ച നടക്കും. ഇതിന് മുന്നോടിയായാണ് വോളിബോൾ മത്സരങ്ങൾ ആരംഭിച്ചത്. 2700 ലധികം അത്‌ലറ്റുകൾ ഗെയിംസില്‍ മാറ്റുരക്കും. ഇന്ത്യയില്‍ നിന്നും 499 കായിക താരങ്ങളാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കായിക മേളയില്‍ പങ്കാളികളാവുക. 319 സ്വർണം ഉൾപ്പെടെ 1119 മെഡലുകളാണ് ഗെയിംസില്‍ വിതരണം ചെയ്യുക. ഡിസംബർ 10-നാണ് ഗെയിംസിന്‍റെ സമാപന സമ്മേളനം.