മെൽബൺ : ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസില്‍ നിന്നും ലോക ഒന്നാം നമ്പര്‍ വനിത താരം ഇഗ സ്വിറ്റെക് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ കസാക്കിസ്ഥാന്‍ താരം എലീന റൈബാകിനയാണ് ഇഗയെ തോല്‍പ്പിച്ചത്. റോഡ് ലേവർ അറീനയിൽ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ വിംബിൾഡൺ ജേതാവായ എലീന റൈബാകിന മത്സരം പിടിച്ചത്.
ഒരു മണിക്കൂര്‍ 29 മിനിട്ടാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍: 6-4, 6-4. പോരാട്ടം കഠിനമായിരുന്നുവെന്ന് 22-ാം സീഡായ റൈബാകിന പറഞ്ഞു. "ഇഗയൊട് എനിക്ക് തികഞ്ഞ ബഹുമാനമുണ്ട്. അവൾ നന്നായി കളിച്ചു.
ഇതൊരു വലിയ വിജയമാണ്. ടൂര്‍ണമെന്‍റിലെ അടുത്ത റൗണ്ടിൽ എത്തിയതിൽ വലിയ സന്തോഷമുണ്ട്." 23കാരിയായ റൈബാകിന കൂട്ടിച്ചേര്‍ത്തു. ക്വാർട്ടർ ഫൈനലിൽ അമേരിക്കയുടെ കോക്കോ ഗൗഫോ ലാത്വിയൻ താരം ജെലീന ഒസ്റ്റാപെങ്കോയെയോ ആവും റൈബാകിനയുടെ എതിരാളി.
അതേസമയം പുരുഷ സിംഗിള്‍സില്‍ മുന്‍ ഒന്നാം നമ്പർ താരമായ ബ്രിട്ടന്‍റെ ആൻഡി മറെയും പുറത്തായി. മൂന്നാം റൗണ്ടിൽ സ്പെയിനിന്‍റെ റോബർട്ടോ ബാറ്റിസ്റ്റ ആഗട്ടാണ് മറെയെ തോൽപിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു മറെയുടെ തോല്‍വി. സ്‌കോര്‍: 6-1, 6-7, 6-3, 6-4.