ETV Bharat / sports

2021-ല്‍ നടന്നില്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക്‌സ് ഉപേക്ഷിക്കേണ്ടിവരുമെന്ന് ഐഒസി - ഒളിമ്പിക്‌സ് വാർത്ത

നേരത്തെ 2020-ല്‍ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് കൊവിഡ് 19 കാരണം 2021-ലേക്ക് മാറ്റിവക്കുകയായിരുന്നു

tokyo games news  ioc news  olympics news  ഐഒസി വാർത്ത  ഒളിമ്പിക്‌സ് വാർത്ത  ടോക്കിയോ ഗെയിംസ് വാർത്ത
ടോക്കിയോ ഗെയിംസ്
author img

By

Published : Jun 7, 2020, 11:49 AM IST

ബ്രസല്‍സ്: 2021-ല്‍ നടന്നില്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക്‌സ്‌ ഉപേക്ഷിക്കേണ്ടിവരുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയർമാന്‍ പിയർ ഒലീവിയെയാണ് ടോക്കിയോ ഗെയിംസിന്‍റെ ഭാവിയെ പറ്റി സൂചിപ്പിച്ചത്. ഒളിമ്പിക്‌സ് 2021 ജൂണ്‍ 23-ന് തന്നെ തുടങ്ങാനാകുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടോക്കിയോ ഗെയിംസ് ഇനി ഒരിക്കല്‍ കൂടി മാറ്റിവക്കാന്‍ സാധിക്കില്ല. ആയിരക്കണക്കിന് പേർ പങ്കാളികളാകുന്ന ഗെയിംസിന് വേണ്ടി ധാരാളം പണം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കൊവിഡ് 19നെ തുടർന്ന് 2020-ല്‍ ടോക്കിയോയില്‍ നടത്തേണ്ടിയിരുന്ന ഒളിമ്പിക്‌സ് മാറ്റിവക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് 19 ഇതേവരെ നിയന്ത്രണ വിധേയമാകാത്തതിനാല്‍ ഗെയിംസ് 2021-ല്‍ നടക്കുമോയെന്ന കാര്യത്തില്‍ ഐഒസി അധികൃതർക്കിടയില്‍ നിലവില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.