നൈഹാത്തി: ഐ - ലീഗിൽ സുദേവ ഡൽഹി - നെറോക എഫ്‌സി മത്സരത്തിൽ ഇരുടീമുകളും ഓരേ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ സെർജിയോ മെൻഡിഗട്ട്‌സിയ പെനാൽറ്റി ഗോളാക്കി നെറോക്കയെ മുന്നിലെത്തിച്ചു. ആദ്യ പകുതി പിരിയുന്നതിന് മുൻപ് തന്നെ മറ്റൊരു പെനാൽറ്റിയിലൂടെ ശുഭോ പോൾ സുദേവ ഡൽഹിയെ ഒപ്പമെത്തിച്ചു.
രണ്ടാം മിനിറ്റിൽ തന്നെ പ്ലേമേക്കർ ജുവാൻ മേരയ്ക്ക് പരിക്കേറ്റത് നെറോക്കയ്ക്ക് വലിയ തിരിച്ചടിയായി. പകരം തോക്ചോം ജെയിംസ് സിങ്ങാണ് ഇറങ്ങിയത്. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ കോർണർ പ്രതിരോധിക്കുന്നതിനിടെയാണ് നെറോകക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്. പെനാൽറ്റിയെടുത്ത മെൻഡിഗട്ട്‌സിയക്ക് പിഴച്ചില്ല.
രണ്ട് മിനിറ്റിനുശേഷം, നെറോക ഡിഫൻഡർ ലല്ലെനാങ് സിറ്റ്‌ലോ അക്ബർ ഖാനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിനാണ് പെനാൽറ്റിക്ക് വിധിച്ചത്. പെനാൽറ്റിയെടുത്ത ശുഭോ പോൾ ഡൽഹിയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും വിജയഗോൾ മാത്രം വന്നില്ല.
ALSO READ: World Cup Qualifiers: ഖത്തറിലേക്ക് ടിക്കറ്റെടുത്ത് യുറഗ്വായും ഇക്വഡോറും; ബ്രസീലിനും ജയം