ഹെരാക്ലിയോൺ (ഗ്രീസ് ): ഐഡബ്ല്യുഎഫ് ജൂനിയർ വേൾഡ് വെയ്‌റ്റ് ലിഫ്‌റ്റിങ് ചാമ്പ്യൻഷിപ്പില്‍ ഹർഷദ ശരദ് ഗരുഡിന് ചരിത്ര നേട്ടം. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹർഷദ ഗരുഡ് സ്വന്തമാക്കിയത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിൽ 153 കിലോഗ്രാം (70 കിലോ+83 കിലോഗ്രാം) ഉയർത്തിയാണ് ഹർഷദ ഒന്നാമതെത്തിയത്.
ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 83 കിലോ ഉയര്‍ത്തിയ താരം സ്‌നാച്ചില്‍ 70 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് സ്വര്‍ണം നേടിയത്. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ തുർക്കിയുടെ ബെക്‌താസ് കാൻസുവിന് (85 കിലോ) പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഹർഷദ. എന്നാല്‍ സ്‌നാച്ചില്‍ 65 കിലോഗ്രാം ഭാരം മാത്രം ഉയര്‍ത്താനാണ് തുര്‍ക്കി താരത്തിന് സാധിച്ചത്.
-
#First GOLD 🥇for India 🇮🇳 at IWF World Junior #Weightlifting Championships 2022
— Dept of Sports MYAS (@IndiaSports) May 2, 2022 " class="align-text-top noRightClick twitterSection" data="
Harshada Garud Sharad bagged GOLD medal in Women's 45kg category 🏋♀️
Congratulations, young champion! You've made us all proud! 😍#JeetKaJazba pic.twitter.com/MLHsABky4v
">#First GOLD 🥇for India 🇮🇳 at IWF World Junior #Weightlifting Championships 2022
— Dept of Sports MYAS (@IndiaSports) May 2, 2022
Harshada Garud Sharad bagged GOLD medal in Women's 45kg category 🏋♀️
Congratulations, young champion! You've made us all proud! 😍#JeetKaJazba pic.twitter.com/MLHsABky4v#First GOLD 🥇for India 🇮🇳 at IWF World Junior #Weightlifting Championships 2022
— Dept of Sports MYAS (@IndiaSports) May 2, 2022
Harshada Garud Sharad bagged GOLD medal in Women's 45kg category 🏋♀️
Congratulations, young champion! You've made us all proud! 😍#JeetKaJazba pic.twitter.com/MLHsABky4v
ഇതോടെ 150 കിലോ ഭാരം ഉയര്‍ത്തിയ കാൻസുവിന് വെങ്കലം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. മോൾഡോവയുടെ തിയോഡോറ-ലുമിനിത ഹിൻകുവാണ് വെങ്കല മെഡൽ നേടിയത്. അതേസമയം ഇതേ വിഭാഗത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അഞ്ജലി പട്ടേൽ സ്‌നാച്ചിലെ 67 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 81 കിലോയും ഉൾപ്പടെ 148 കിലോഗ്രാം ഭാരവുമായി അഞ്ചാം സ്ഥാനത്തെത്തി.
also read: മാഡ്രിഡ് ഓപ്പണ്‍: ഒസാക്ക പുറത്ത്, എമ റാഡികാനുവിന് മുന്നേറ്റം
ഹർഷദ ഗരുഡിന് മുമ്പ് ഐഡബ്ല്യുഎഫ് ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് ഇന്ത്യക്കാർ മാത്രമേ മെഡൽ നേടിയിട്ടുള്ളൂ. 2013ൽ മീരാഭായ് ചാനു വെങ്കലം നേടിയപ്പോള്‍, കഴിഞ്ഞ വർഷം അചിന്ദ ഷ്യൂലി വെള്ളിയും നേടിയിരുന്നു.