ലണ്ടന്‍: പ്രശസ്‌തമായ ലോർഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ബാറ്റുമായി കളിക്കാനിറങ്ങി ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകന്‍ ഹാരി കെയ്‌ന്‍. ദി ഹൺഡ്രഡ് ടൂർണമെന്‍റിന്‍റെ ഭാഗമായുള്ള സിക്‌സ് ഹിറ്റിങ് ചാലഞ്ചിലാണ് കെയ്‌ന്‍ പങ്കെടുത്തത്. ഫുള്‍ ടോസ് ബോളുകളില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന ഇംഗ്ലീഷ് നായകന്‍റെ വീഡിയോ ദി ഹൺഡ്രഡ് പങ്കുവച്ചിട്ടുണ്ട്.
തുടര്‍ന്ന് മുൻ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്‌ത്രിയോടൊപ്പം കമന്‍ററിയിലും ഒരു കൈനോക്കുന്ന കെയ്‌നെയും വീഡിയോയില്‍ കാണാം. ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തില്‍ സഹതാരമായ മാറ്റ് ഡോഹെർട്ടിയും കെയ്‌നൊപ്പമുണ്ടായിരുന്നു. ലണ്ടൻ സ്‌പിരിറ്റും മാഞ്ചസ്റ്റർ ഒറിജിനൽസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് സിക്‌സ് ഹിറ്റിങ് ചാലഞ്ച് നടന്നത്.
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം മുന്‍ നായകൻ കീറോണ്‍ പൊള്ളാര്‍ഡ് തന്‍റെ ടി20 കരിയറില്‍ കളിക്കുന്ന 600-ാം മത്സരമായിരുന്നു ഇത്. ടി20 ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം 600 മത്സരങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കുന്നത്. വിന്‍ഡീസ് ദേശീയ ടീമിനായും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വിവിധ ടീമുകള്‍ക്കായും കളിച്ചാണ് താരം നിര്‍ണായക നാഴികകല്ല് പിന്നിട്ടത്.
-
Swapping ️⚽️ for 🏏
— The Hundred (@thehundred) August 8, 2022 " class="align-text-top noRightClick twitterSection" data="
Great to have you at #TheHundred, @HKane 👊 pic.twitter.com/NhII3Qr7F4
">Swapping ️⚽️ for 🏏
— The Hundred (@thehundred) August 8, 2022
Great to have you at #TheHundred, @HKane 👊 pic.twitter.com/NhII3Qr7F4Swapping ️⚽️ for 🏏
— The Hundred (@thehundred) August 8, 2022
Great to have you at #TheHundred, @HKane 👊 pic.twitter.com/NhII3Qr7F4
2006ല്‍ കുട്ടി ക്രിക്കറ്റിന്‍റെ തുടക്കം മുതല്‍ ലോകത്തെ പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗുകളിലെല്ലാം പൊള്ളാര്‍ഡ് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായാണ് താരം കളിക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ്, മെല്‍ബണ്‍ റെനെഗേഡ്‌സ് ടീമുകളെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സ്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, പെഷാവര്‍ സാല്‍മി ടീമുകള്‍ക്കായും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിനിഡാഡ് നൈറ്റ് റൈഡേഴ്‌സിനായും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്കാ ഗ്ലാഡിയേറ്റേര്‍സിനും ധാക്ക ഡൈനമൈറ്റിനുമായും താരം കളത്തിലിറങ്ങുകയും ചെയ്‌തു.
വെസ്റ്റ് ഇന്‍ഡീസിന്‍റെ ഡ്വെയ്‌ന്‍ ബ്രാവോ (543 മത്സരങ്ങള്‍), പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക് (472 മത്സരങ്ങള്‍), വിന്‍ഡീസ് താരമായ ക്രിസ് ഗെയ്‌ല്‍ (463 മത്സരങ്ങള്‍), ഇംഗ്ലണ്ടിന്‍റെ രവി ബൊപ്പാര (426 മത്സരങ്ങള്‍) എന്നിവരാണ് പൊള്ളാര്‍ഡിന് പിന്നിലുള്ള താരങ്ങള്‍.