ദുബായ്: ബഹറിനില്‍ നടന്ന പ്രീ സീസണ്‍ ട്രെയിനിങ് ക്യാമ്പിനിടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന്‍റെ എഴുപത്തിയേഴാം നമ്പര്‍ കാര്‍ അപകടത്തില്‍പെട്ടു. സീസണിലെ എഫ് വണ്‍ റേസുകള്‍ ഈ മാസം 26ന് ആരംഭിക്കാനിരിക്കെയാണ് ട്രാക്കില്‍ പരിശീലനം ആരംഭിച്ചത്. പരിശീലനത്തിനിടെ ബ്രിട്ടീഷ് ഡ്രൈവര്‍ ഹാമില്‍ട്ടണിന്‍റെ കാര്‍ ട്രാക്കില്‍ നിന്നും തെന്നിമാറി പിറ്റിലേക്ക് പതിച്ചു.
-
The big talking point of Saturday morning 👀
— Formula 1 (@F1) March 13, 2021 " class="align-text-top noRightClick twitterSection" data="
A spin into the gravel disrupted running for @LewisHamilton and @MercedesAMGF1, but they were back up and running soon after 👍#F1 #F1Testing pic.twitter.com/bmTXFa84YD
">The big talking point of Saturday morning 👀
— Formula 1 (@F1) March 13, 2021
A spin into the gravel disrupted running for @LewisHamilton and @MercedesAMGF1, but they were back up and running soon after 👍#F1 #F1Testing pic.twitter.com/bmTXFa84YDThe big talking point of Saturday morning 👀
— Formula 1 (@F1) March 13, 2021
A spin into the gravel disrupted running for @LewisHamilton and @MercedesAMGF1, but they were back up and running soon after 👍#F1 #F1Testing pic.twitter.com/bmTXFa84YD
കൊവിഡ് പിടിച്ചുലച്ച കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ ഹാമില്‍ട്ടണ്‍, ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടത്തിനൊപ്പമെത്തിയിരുന്നു. സീസണിലും ഫോം തുടരാനായാല്‍ ഷുമാക്കറിന്‍റെ റെക്കോഡ് ബ്രിട്ടീഷ് ഡ്രൈവര്‍ക്ക് മറികടക്കാനാകും. പരിക്കിനെ തുടര്‍ന്ന് റേസ് കണ്‍ട്രോള്‍ യൂണിറ്റിന്‍റെ കാറില്‍ കയറിയാണ് ഹാമില്‍ട്ടണ്‍ ട്രാക്ക് വിട്ടത്. സീസണില്‍ മേഴ്‌സിഡസിന്‍റെ പുതിയ ഡബ്ല്യു 12 കാറിലാണ് ഹാമില്‍ട്ടണുണ്ടാവുക. ഈ മാസം ആദ്യമാണ് മേഴ്‌സിഡസ് പുതിയ കാര്‍ പുറത്തിറക്കിയത്.
വംശീയതക്കെതിരെ ട്രാക്കില്‍ ഹാമില്‍ട്ടണ്‍ മുട്ടുകുത്തി പ്രതിഷേധിച്ചപ്പോള്‍ മേഴ്‌സിഡസും ഒപ്പം ചേര്‍ന്നു. കഴിഞ്ഞ സീസണിന്‍റെ തുടര്‍ച്ചയായി ഇത്തവണയും കറുത്ത നിറത്തിലുള്ള കാറുമായാണ് മേഴ്‌സിഡസ് ട്രാക്കിലെ റെക്കോഡുകള്‍ പുതുക്കാന്‍ ഹാമില്‍ട്ടണൊപ്പം എത്തുന്നത്. ഹാമില്‍ട്ടണിന്‍റെ പതിനഞ്ചാമത്തെ സീസണാണ് വരാനിരിക്കുന്നത്. നേരത്തെ 91 ജയങ്ങളെന്ന ഷൂമാക്കറിന്‍റെ റെക്കോഡ് പഴങ്കഥയാക്കിയ ഹാമില്‍ട്ടണ്‍ ഇത്തവണയും നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.