അങ്കാറ: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ മറ്റൊരു റെക്കോഡിനുകൂടി ഒപ്പമെത്താന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. ഞായറാഴ്‌ച നടക്കുന്ന തുര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീ പൂര്‍ത്തിയാകുന്നതോടെ ഈ റെക്കോഡ് ഷുമാക്കറിന്‍റെ പേരിലാകും. സീസണില്‍ നടന്ന എഫ് വണ്‍ പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ഹാമില്‍ട്ടണിന്‍റെ പേരിലാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള വള്‍ട്ടേരി ബോട്ടാസുമായി 85 പോയിന്‍റുകളുടെ വ്യത്യാസമാണ് ഹാമില്‍ട്ടണുള്ളത്. അതിനാല്‍ തന്നെ സീസണില്‍ ഹാമില്‍ട്ടണെ വെല്ലാന്‍ മറ്റൊരു എഫ് വണ്‍ ഡ്രൈവറില്ല. ഇരുവരും മേഴ്‌സിഡസിന്‍റെ ഡ്രൈവര്‍മാരാണ്.
ഈ സീസണില്‍ ഇതുവരെ 13 ഗ്രാന്‍ഡ് പ്രീകള്‍ അവസാനിച്ചപ്പോള്‍ മേഴ്‌സിഡസിന്‍റെയും ഹാമില്‍ട്ടണിന്‍റെയും ആധിപത്യമാണ്. ഒമ്പത് ഗ്രാന്‍ഡ് പ്രീകള്‍ ഹാമില്‍ട്ടണും രണ്ട് ഗ്രാന്‍ഡ് പ്രീകള്‍ ബോട്ടാസും വിജയിച്ചു. അവസാനം നടന്ന തുര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീയിലു ഹാമില്‍ട്ടണായിരുന്നു ഒന്നാം സ്ഥാനത്ത്. ബോട്ടാസ് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു. 2011ന് ശേഷം തുര്‍ക്കിഷ് സര്‍ക്യൂട്ടില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരം നടന്നിട്ടില്ലെന്ന പ്രത്യേകതയും ഞായറാഴ്‌ച നടക്കുന്ന മത്സരത്തിനുണ്ട്.
ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ ജയങ്ങള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡ് സീസണില്‍ നേരത്തെ ഹാമില്‍ട്ടണ്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. മൈക്കള്‍ ഷുമാക്കറിന്‍റെ റെക്കോഡ് മറികടന്നായിരുന്നു ഹാമില്‍ട്ടണിന്‍റെ നേട്ടം. 93 വിജയങ്ങളാണ് ഹാമില്‍ട്ടണിന്‍റെ പേരിലുള്ളത്. 91 ജയങ്ങളെന്ന ഷുമാക്കറിന്‍റെ റെക്കോഡാണ് ഹാമില്‍ട്ടണ്‍ പഴങ്കഥയാക്കിയത്.