ETV Bharat / sports

Gunman Kills Two Swedes In Brussels : ബ്രസല്‍സില്‍ ആക്രമണം, 2 പേര്‍ കൊല്ലപ്പെട്ടു ; ബെല്‍ജിയം സ്വീഡന്‍ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു - ബെല്‍ജിയം സ്വീഡന്‍ മത്സരം

Belgium vs Sweden Football Match Abandoned : യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാറൗണ്ടിലെ ബെല്‍ജിയം സ്വീഡന്‍ മത്സരമാണ് ഉപേക്ഷിച്ചത്. മത്സരം നടന്ന കിങ് ബൗഡോയിൻ സ്റ്റേഡിയത്തിന് സമീപം അജ്ഞാതന്‍ രണ്ട് സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി

Gunman Kills Two Swedes In Brussels  Brussels gunman attack  Belgium vs Sweden Football Match Abandoned  Belgium vs Sweden Match Called Off  UEFA EURO Qualifier  ബെല്‍ജിയം സ്വീഡന്‍ ഫുട്‌ബോള്‍ മത്സരം  ബ്രസല്‍സില്‍ വെടി വയ്‌പപ്പ്  സ്വീഡിഷ് പൗരന്മാര്‍ക്ക് നേരെ വെടി വയ്‌പ്പ്  ബെല്‍ജിയം സ്വീഡന്‍ മത്സരം  യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയര്‍
Gunman Kills Two Swedes In Brussels
author img

By ETV Bharat Kerala Team

Published : Oct 17, 2023, 8:27 AM IST

ബ്രസല്‍സ് : തോക്കുധാരിയായ അജ്ഞാതന്‍റെ വെടിയേറ്റ് രണ്ട് സ്വീഡിഷ് പൗരന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയറില്‍ (UEFA EURO Qualifier) ബെല്‍ജിയം സ്വീഡന്‍ (Belgium vs Sweden Football Match Abandoned) ടീമുകള്‍ തമ്മിലേറ്റുമുട്ടിയ മത്സരം ഉപേക്ഷിച്ചു. സുരക്ഷാപ്രശ്‌നങ്ങളാലാണ് മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ബെല്‍ജിയം, സ്വീഡന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മത്സരം നടന്ന വേദിക്ക് അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു അജ്ഞാതന്‍റെ ആക്രമണം ഉണ്ടായത്.

35,000ത്തോളം ആരാധകര്‍ ബെല്‍ജിയം സ്വീഡന്‍ മത്സരം കാണുന്നതിനായി ബ്രസല്‍സിലെ കിങ് ബൗഡോയിൻ സ്റ്റേഡിയത്തിലേക്ക് (King Baudouin Stadium) എത്തിയിരുന്നെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിന്‍റെ കിക്കോഫിന് മുന്‍പായിരുന്നു സ്റ്റേഡിയത്തിന് പുറത്ത് ബെല്‍ജിയം തലസ്ഥാന നഗരിയില്‍ അജ്ഞാതന്‍റെ ആക്രമണമുണ്ടായത്. ഈ സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ച ശേഷം അരാധകരെ അരമണിക്കൂറോളം നേരം സ്റ്റേഡിയത്തിനുള്ളില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത് (Gunman Kills Two Swedes In Brussels).

  • An ISIS terrorist is opening fire w an AK-47 in Brussels, Belgium.

    He made a video that he will kill all ‘non-Muslims,’ as he is ‘avenging the death of a Palestinian 6 yr-old killed in Chicago.’

    Several Swedish tourists have been killed.

    He’s still on the loose. Last seen on… pic.twitter.com/3puWO8qykI

    — 🇺🇸ProudArmyBrat (@leslibless) October 16, 2023 " class="align-text-top noRightClick twitterSection" data=" ">

സംഭവത്തിന് പിന്നില്‍ തീവ്രവാദ ശക്തികളുടെ പിന്തുണയുണ്ടോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് വക്താവ് എറിക് വാൻ ഡൂയ്‌സ് (Eric Van Duyse) അറിയിച്ചു. അക്രമിക്ക് ഐഎസ് ബന്ധം ഉണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിന് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവും ഇല്ലെന്നുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെല്‍ജിയം സ്വീഡന്‍ മത്സരത്തിന്‍റെ കിക്കോഫിന് പത്ത് മിനിട്ടുമുന്‍പ് തന്നെ നഗരത്തില്‍ ഗുരുതരമായ എന്തോ സംഭവിച്ചുവെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ബെൽജിയൻ സോക്കർ യൂണിയൻ സിഇഒ മനു ലെറോയ് (Manu Leroy) പറഞ്ഞു. സുരക്ഷിതമായ സ്ഥലം സ്റ്റേഡിയമായതുകൊണ്ടാണ് മത്സരം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നത്. ആരാധകരുടെയും താരങ്ങളുടെയും സുരക്ഷ മുന്നില്‍ കണ്ടായിരുന്നു ആ തീരുമാനം.

ശക്തമായ സുരക്ഷാവലയത്തില്‍ സ്വീഡിഷ് താരങ്ങളും ആരാധകരും ആയിരുന്നു അവസാനമായി സ്റ്റേഡിയം വിട്ടുപോയത്. സ്റ്റേഡിയത്തില്‍ നിന്നും നേരിട്ട് വിമാനത്താവളത്തിലേക്കായിരുന്നു അവരെ എത്തിച്ചത്. സുരക്ഷിതമായി തന്നെ സ്വീഡിഷ് ആരാധകര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി പൊലീസ് സുരക്ഷാ ഇടനാഴി സൃഷ്‌ടിക്കുമെന്നും മനു ലെറോയ് വ്യക്തമാക്കി.

ബെല്‍ജിയം സ്വീഡന്‍ മത്സരം റദ്ദാക്കിയതായി യുവേഫയും അറിയിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇരു ടീമുകളിലെയും താരങ്ങളും മാച്ച് ഒഫീഷ്യല്‍സും മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചു.

Also Read : Israel Hamas Conflict Global Peace പശ്‌ചിമേഷ്യ ആയുധമെടുക്കുമ്പോൾ, മണ്ണില്‍ കുതിരുന്നത് നിഷ്കളങ്കരുടെ ചോര, വേണ്ടത് സമാധാന ചര്‍ച്ചകൾ

യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ച ടീമാണ് ബെല്‍ജിയം. കളിച്ച ആറില്‍ അഞ്ച് ജയം നേടിയ അവര്‍ നിലവില്‍ ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരാണ്. രണ്ട് ജയം മാത്രം അക്കൗണ്ടിലുള്ള സ്വീഡന്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.