കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലി ബുധനാഴ്‌ച ആശുപത്രി വിട്ടേക്കും. ആസുപത്രി വൃത്തങ്ങളാണ് സൂചന നല്‍കിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ ശനിയാഴ്‌ച ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. പരിശോധനയില്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ രണ്ട് ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു. ഹൃദയ ധമനികളില്‍ 90 ശതമാനം ബ്ലോക്കുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയത്. ആശുപത്രി വിട്ടാലും ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹത്തിന് വീട്ടില്‍ വിശ്രമത്തില്‍ തുടരേണ്ടിവരും. മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സൂചന.
ഗാംഗുലിയുടെ നില തൃപ്‌തികരം: ബുധനാഴ്‌ച ആശുപത്രി വിട്ടേക്കും - ganguly leaves hospital news
ശനിയാഴ്‌ച വ്യായാമം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ബിസിസഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായി സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു