പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് ഫൈനൽ ഇന്ന് വൈകിട്ട് 6.30ന്. പോളണ്ടിന്‍റെ ലോക ഒന്നാം നമ്പർ താരം ഇഗാ ഷ്വാൻടെക് കലാശപ്പോരിൽ അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിടും. പരാജയമറിയാതെ 34 മത്സരങ്ങളെന്ന റെക്കോഡുമായാണ് ലോക ഒന്നാംനമ്പർ താരം എത്തുന്നത്.
പതിനെട്ടുകാരിയായ ഗൗഫ് ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസാനെ തോൽപിച്ചാണ് ആദ്യ ഗ്രാൻസ്ലാം ഫൈനലിന് യോഗ്യത നേടിയത്. ഇഗ സെമിയിൽ ഇരുപതാം സീഡ് ഡാരിയ കസാറ്റ്കിനയെ തോൽപിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടേയും ജയം. അവസാന അഞ്ച് ടൂർണമെന്‍റിലും കിരീടം നേടാനും ഇഗയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ALSO READ: വനിത മത്സരങ്ങൾക്കെതിരായ വിവാദ പരമാർശം; മാപ്പ് പറഞ്ഞ് ഫ്രഞ്ച് ഓപ്പണ്‍ ഡയറക്‌ടർ
ടൂർണമെന്‍റിൽ ഇതുവരെ ഒരു സെറ്റു പോലും നഷ്‌ടപ്പെടുത്താതെയാണ് യുഎസ് താരത്തിന്‍റെ മുന്നേറ്റം. 18 വയസുകാരി ഗോഫിന്‍റെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്. രണ്ടാം ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്ന ഇഗ 2020ൽ ഫ്രഞ്ച് ഓപ്പൺ ജേതാവായിരുന്നു. നാളെയാണ് പുരുഷ സിംഗിൾസ് ഫൈനൽ.