ETV Bharat / sports

ഫോര്‍മുല വണ്‍; ഹാമില്‍ട്ടണിന് ആദ്യ ജയം - ഫോര്‍മുല വണ്‍ വാര്‍ത്ത

കൊവിഡ് 19 കാരണം ഓസ്ട്രിയയിലെ റഡ്‌ബുള്‍ സര്‍ക്യൂട്ടില്‍ നടന്ന സിറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മേഴ്സിഡസിന്‍റെ ഹാമില്‍ട്ടണ്‍ ഒന്നാമതായി ഫിനിഷ് ചെയ്‌തു

formula one news  hamilton news  ഫോര്‍മുല വണ്‍ വാര്‍ത്ത  ഹാമില്‍ട്ടണ്‍ വാര്‍ത്ത
ഹാമില്‍ട്ടണ്‍
author img

By

Published : Jul 12, 2020, 8:59 PM IST

സ്‌പില്‍സ്‌ബെര്‍ഗ്: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ നിലവിലെ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണിന് സീസണിലെ ആദ്യ കിരീടം. സിറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മേഴ്‌സിഡസിന്‍റെ ഹാമില്‍ട്ടണ്‍ ഒന്നാമതായി ഫിനിഷ് ചെയ്‌തു. 1.19.273 സെക്കന്‍റിലാണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്‌തത്. നേരത്തെ ഇതേ സര്‍ക്യൂട്ടില്‍ നടന്ന സീസണിലെ ആദ്യ റേസില്‍ ഹാമില്‍ട്ടണ്‍ നാലാം സ്ഥാനമാണ് ലഭിച്ചത്.

ഫോര്‍മുല വണ്‍: മേഴ്‌സിഡസിന്‍റെ വല്‍ട്ടേരി ബോത്താസിന് ജയം

https://www.etvbharat.com/malayalam/kerala/briefs/brief-news/formula-one-mercedes-valtteri-bottas-win/kerala20200706174052663

അന്ന് ഹാമില്‍ട്ടണ്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും അഞ്ച് സെക്കന്‍റ് പെനാല്‍ട്ടി ലഭിച്ചതിനെ തുടര്‍ന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ള പെടുകയായിരുന്നു. ഫോര്‍മുല വണ്‍ ഇതിഹാസമായ മൈക്കള്‍ ഷൂമാക്കറിന്‍റെ റെക്കോഡിനൊപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2020 സീസണില്‍ ഹാമില്‍ട്ടണ്‍ റേസ് ആരംഭിച്ചത്. ഇതേവരെ ആറ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയ ഹാമില്‍ട്ടണ് ഇത്തവണ കൂടി നേട്ടം ആവര്‍ത്തിക്കാനായാല്‍ ഷൂമാക്കറിന് ഒപ്പമെത്താനാകും.

റഡ്ബുള്ളിന്‍റെ മാക്‌സ് വേര്‍സ്‌റ്റാപ്പന്‍ രണ്ടാമതായും മക്ലാരന്‍റെ കാര്‍ലോസ് സൈന്‍സ് ജൂനിയര്‍ മൂന്നാതായും പോഡിയം ഫിനിഷ് ചെയ്തു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഓസ്ട്രിയയിലെ റഡ്ബുള്‍ സര്‍ക്യൂട്ടിലാണ് ഇത്തവണ റേസ് നടന്നത്. സീസണിലെ അടുത്ത റേസ് ഹംഗേറിയന്‍ സര്‍ക്യൂട്ടില്‍ ജൂലൈ 19ന് നടക്കും.

അതിനിടെ റേസിനിടെയുണ്ടായ കൂട്ടിമുട്ടലില്‍ ഫെരാരിയുടെ രണ്ട് ഡ്രൈവര്‍മാരും പുറത്തായത് ഹാമില്‍ട്ടണ് കാര്യങ്ങള്‍ എളുപ്പമാക്കി. റേസിന്‍റെ ഒന്നാമത്തെ ലാപ്പിലായിരുന്നു കൂട്ടിയിടി. അപകടത്തെ തുടര്‍ന്ന് ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ 10മതായും ലെക്ലര്‍ക്ക് 11ാമതായും ഫിനിഷ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.