ETV Bharat / sports

റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് പ്രൊമോട്ടറുമായുള്ള കരാർ എഫ്‌ വണ്‍ അവസാനിപ്പിച്ചു

നേരത്തെ റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് റദ്ദാക്കിയതായും ഫോര്‍മുലവണ്‍ അറിയിച്ചിരുന്നു.

Formula 1  Russian Grand Prix promoter  Formula 1 cancels contract with Russian Grand Prix promoter  ഫോർമുല വണ്‍  റഷ്യൻ ഗ്രാൻഡ് പ്രിക്‌സ്  റഷ്യ-യുക്രൈന്‍ യുദ്ധം
റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് പ്രൊമോട്ടറുമായുള്ള കരാർ എഫ്‌ വണ്‍ അവസാനിപ്പിച്ചു
author img

By

Published : Mar 3, 2022, 10:44 PM IST

ലണ്ടന്‍: യുക്രൈന്‍ പ്രതിസന്ധിക്കിടയിൽ റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് പ്രൊമോട്ടറുമായുള്ള കരാർ അവസാനിപ്പിച്ചതായി ഫോർമുല വണ്‍ (എഫ്‌ വണ്‍) വ്യാഴാഴ്ച പ്രഖ്യാപിച്ചു. യുക്രൈനെതിരായ സൈനിക നടപടിയെത്തുടർന്ന് ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി), ഫിഫ, യുവേഫ എന്നിവയുൾപ്പെടെ നിരവധി കായിക ഭരണ സമിതികൾ റഷ്യൻ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.

"റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് പ്രൊമോട്ടറുമായുള്ള കരാർ അവസാനിപ്പിച്ചതായി ഫോർമുല വണ്ണിന് സ്ഥിരീകരിക്കാൻ കഴിയും. ഭാവിയിൽ റഷ്യയ്ക്ക് ഇനി റേസിങ് മത്സരങ്ങളുണ്ടാവില്ല എന്നാണ് ഇതിനർത്ഥം" എഫ്‌ വണ്‍ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ

നേരത്തെ റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് റദ്ദാക്കിയതായും ഫോര്‍മുലവണ്‍ അറിയിച്ചിരുന്നു. അതേസമയം ഈ വര്‍ഷം നടക്കാനിരിക്കുന്ന വിന്‍റര്‍ പാരാലിമ്പിക്‌സില്‍ റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക് കമ്മിറ്റി (ഐപിസി) വിലക്കേര്‍പ്പെടുത്തി.

also read: സെക്‌സിസ്റ്റ് പരാമര്‍ശം: ജിങ്കന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ താക്കീത്

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിസിയുടെ ഗവേണിങ് ബോഡിയുടേതാണ് തീരുമാനം. ഇതോടെ മാര്‍ച്ച് നാല് മുതല്‍ക്ക് ബെയ്‌ജിങ്ങില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇരുരാജ്യത്തെയും താരങ്ങള്‍ക്കാവില്ല.

കായികതാരങ്ങളെ വിലക്കുന്നതില്‍ സഹതാപമുണ്ടെന്നും പരിപാടിയുടെ സമാധാനപൂര്‍വമായ നടത്തിപ്പിനായാണ് നടപടിയെന്ന് ഐപിസി പ്രസിഡന്‍റ് ആന്‍ഡ്രൂ പാര്‍സണ്‍സ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.