ETV Bharat / sports

എംബാപ്പെയെ ഇപ്പോള്‍ വേണ്ട, വിനീഷ്യസിലും റോഡ്രിഗോയിലും തൃപ്‌തന്‍; റയൽ മാ‍ഡ്രിഡ് പ്രസിഡന്‍റ് ഫ്ളോറെന്‍റീനോ പെരസ് - കിലിയന്‍ എംബാപ്പെ

ജനുവരിയിലെ ഇടക്കാല ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ സ്‌പാനിഷ്‌ ക്ലബ്ബായ റയല്‍ മാഡ്രിഡ് കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കും എന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പെരസ്

Florentino Perez On kylian mbappe  kylian mbappe to real madrid transfer rumours  Florentino Perez  kylian mbappe  real madrid  എംബാപ്പേ  റയൽ മാ‍ഡ്രിഡ്  ഫ്ളോറെന്‍റീനോ പെരസ്  കിലിയന്‍ എംബാപ്പേ  പി എസ് ജി
എംബാപ്പേയെ ഇപ്പോള്‍ വേണ്ട, വിനീഷ്യസിലും റോഡ്രിഗോയിലും തൃപ്‌തന്‍; റയൽ മാ‍ഡ്രിഡ് പ്രസിഡന്‍റ് ഫ്ളോറെന്‍റീനോ പെരസ്
author img

By

Published : Oct 21, 2022, 9:59 PM IST

മാഡ്രിഡ്: പിഎസ്‌ജിയുടെ സൂപ്പര്‍ താരം കിലിയൻ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുന്നില്ലെന്ന് റയൽ മാ‍ഡ്രിഡ് പ്രസിഡന്‍റ് ഫ്ളോറെന്‍റീനോ പെരസ്. ജനുവരി ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ എംബാപ്പെ റയലിൽ എത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പ്രകടനത്തിൽ റയല്‍ തൃപ്‌തരാണെന്നും പെരസ് അഭിപ്രായപ്പെട്ടു.

എംബാപ്പയെ പോലൊരു താരത്തെ ടീമിലെത്തിക്കുന്ന ശ്രമങ്ങള്‍ മടുത്തിട്ടല്ല ഇത്തരമൊരു പ്രതികരണം. എംബാപ്പെ റയലിലേക്ക് എത്തും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടിട്ടില്ല. വിനീഷ്യസും, റോഡ്രിഗോയും ഞങ്ങളുടെ ഭാവി താരങ്ങളാണ്.

അവരുടെ ഇപ്പോഴുള്ള പ്രകടനത്തില്‍ ക്ലബ്ബ് പൂര്‍ണ തൃപ്‌തരാണ്. ഇരുവരും ഭാവിയില്‍ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നേടാന്‍ അര്‍ഹതയുള്ളവരാണെന്നും പെരസ് വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജി വിട്ട് എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ആദ്യത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 23 കാരനായ എംബാപ്പെ പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കുകയാണ് ഉണ്ടായത്. മൂന്ന് വര്‍ഷത്തേക്കാണ് എംബാപ്പെ അന്ന് ഫ്രഞ്ച് ക്ലബുമായി കരാര്‍ പുതുക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.