ETV Bharat / sports

Watch: വിനീഷ്യസിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ ക്ഷണിക്കാതെ വന്നതാര്- വീഡിയോ കാണാം - ഖത്തര്‍ ലോകകപ്പ്

ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായാണ് വിനീഷ്യസ് ജൂനിയര്‍ വാര്‍ത്ത സമ്മേളനത്തിനെത്തിയത്. ഡയസില്‍ കയറി നിലയുറപ്പിച്ച പൂച്ചയെ ബ്രസീൽ മീഡിയ മാനേജറാണ് താഴെയിറക്കിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

FIFA world cup  FIFA world cup 2022  Vinicius Jr s Press Conference  Vinicius Jr  brazil football team  വിനീഷ്യസ് ജൂനിയര്‍  വിനീഷ്യസ് ജൂനിയര്‍ വാര്‍ത്ത സമ്മേളനം  ബ്രസീല്‍ ഫുട്‌ബോള്‍ ടീം  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022
Watch: വിനീഷ്യസിന്‍റെ വാര്‍ത്ത സമ്മേളനം തടസപ്പെടുത്തി പൂച്ച- വീഡിയോ കാണാം
author img

By

Published : Dec 9, 2022, 3:40 PM IST

ദോഹ: 'പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്ക് എന്ത് കാര്യമെന്ന്' ഒരു പഴഞ്ചൊല്ലുണ്ട്. ഇനിയിപ്പൊ ഖത്തര്‍ ലോകകപ്പിന്‍റെ കാര്യത്തില്‍ ആയാലും പൂച്ചയ്‌ക്ക് അങ്ങനെ പ്രത്യേക കാര്യമൊന്നില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന്‍റെ വാര്‍ത്ത സമ്മേളനം തടസപ്പെടുത്തിയ ഒരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ക്രൊയേഷ്യയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായാണ് വിനീഷ്യസ് വാര്‍ത്ത സമ്മേളനത്തിനെത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകുമ്പോഴായിരുന്നു പൂച്ചയുടെ എന്‍ട്രി. തുടര്‍ന്ന് ഡയസില്‍ കയറി നിലയുറപ്പിച്ച പൂച്ചയെ ബ്രസീൽ മീഡിയ മാനേജറാണ് താഴെയിറക്കിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വാര്‍ത്ത സമ്മേളനത്തില്‍ പൂച്ച ഇടപെട്ടതോടെ പൊട്ടിച്ചിരിക്കുന്ന വിനീഷ്യസിനെ വീഡിയോയില്‍ കാണാം. ഇന്ന് രാത്രി 8.30ന് എജ്യക്കേഷന്‍ സ്റ്റേഡിയത്തിലാണ് ബ്രസീല്‍ - ക്രൊയേഷ്യ പോരാട്ടം. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ തകര്‍ത്ത് ബ്രസീല്‍ മുന്നേറ്റമുറപ്പിച്ചപ്പോള്‍ ജപ്പാനെ കീഴടക്കിയാണ് ക്രൊയേഷ്യയുടെ വരവ്.

Also read: ബെല്ലിങ്‌ഹാമൊക്കെ നിസാരന്‍, വെല്ലുവിളിയല്ലെന്ന് ഫ്രഞ്ച് ഡിഫൻഡർ ദയോട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.