ETV Bharat / sports

വിജയക്കുതിപ്പിന് വിരാമം, 'മെസിപ്പട'യെ വീഴ്‌ത്തി ഉറുഗ്വേ; ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീനയ്‌ക്ക് തോല്‍വി - ലയണല്‍ മെസി

FIFA World Cup Qualifier Argentina vs Uruguay: ലോകകപ്പ് സൗത്ത് അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീനയെ പരാജയപ്പെടുത്തി ഉറുഗ്വേ.

FIFA World Cup Qualifier  Argentina vs Uruguay  Argentina vs Uruguay Match Result  Argentina First Loss FIFA World Cup Qualifier 2026  Lionel Messi  ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട്  അര്‍ജന്‍റീന ഉറുഗ്വേ  ലയണല്‍ മെസി  ലോകകപ്പ് സൗത്ത് അമേരിക്കന്‍ യോഗ്യത
FIFA World Cup Qualifier Argentina vs Uruguay
author img

By ETV Bharat Kerala Team

Published : Nov 17, 2023, 9:05 AM IST

Updated : Nov 17, 2023, 2:06 PM IST

ബ്യൂണിസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ (FIFA World Cup Qualifier) അര്‍ജന്‍റീനയുടെ വിജയക്കുതിപ്പിന് അറുതി വരുത്തി ഉറുഗ്വേ. ഇന്ന് (നവംബര്‍ 17) നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്‍റീനയെ ലാറ്റിന്‍ അമേരിക്കന്‍ സംഘമായ ഉറുഗ്വേ തകര്‍ത്തത്. യോഗ്യത റൗണ്ടില്‍ 25 മത്സരത്തിന് ശേഷം ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.

മെസി ഉള്‍പ്പടെ പ്രധാന താരങ്ങളെല്ലാം അണിനിരന്ന അര്‍ജന്‍റീനയ്‌ക്ക് അധികം അവസരങ്ങളൊന്നും നല്‍കാതെയാണ് ഉറുഗ്വേ ജയം പിടിച്ചത്. ആദ്യ പകുതിയില്‍ പ്രതിരോധ നിരതാരം അറോഹോയും രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ ന്യൂനസും ചേര്‍ന്നാണ് ഉറുഗ്വേയ്‌ക്കായി അര്‍ജന്‍റീനന്‍ വലയില്‍ പന്തെത്തിച്ചത്.

കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ശേഷം പിന്നീട് ലോകമെമ്പാടുമുള്ള കളിയാസ്വാദകര്‍ കണ്ടിരുന്നത് അര്‍ജന്‍റീനയുടെ അപരാജിത കുതിപ്പായിരുന്നു. ആ കുതിപ്പില്‍ ലോകകിരീടവും കൈക്കലാക്കാന്‍ ലയണല്‍ മെസിക്കും സംഘത്തിനും സാധിച്ചിരുന്നു. അങ്ങനെ 14 തുടര്‍ജയങ്ങളുമായെത്തിയ അര്‍ജന്‍റീനയുടെ കുതിപ്പിനാണ് ഉറുഗ്വോ ഫുള്‍സ്റ്റോപ് ഇട്ടിരിക്കുന്നത്.

ആദ്യാവസാനം വരെ ബ്യൂണിസ് ഐറിസില്‍ ലിയോണല്‍ സ്‌കലോണിക്കും സംഘത്തിനും വെല്ലുവിളി ഉയര്‍ത്താന്‍ വിഖ്യാത പരിശീലകന്‍ മാഴ്‌സലോ ബിയേല്‍സയുടെ ശിഷ്യന്മാര്‍ക്കായി. രണ്ട് പകുതികളിലായിട്ടായിരുന്നു ഉറുഗ്വേ അര്‍ജന്‍റിനയുടെ വലയിലേക്ക് ഗോളുകള്‍ നിക്ഷേപിച്ചത്. ആദ്യത്തെ അരമണിക്കൂറില്‍ മത്സരത്തില്‍ ഗോളുകളൊന്നും പിറന്നില്ല.

ആദ്യ പകുതിയുടെ അവസാന അഞ്ച് മിനിട്ടിനുള്ളിലാണ് ഉറുഗ്വേ ആദ്യ ഗോള്‍ നേടുന്നത്. 41-ാം മിനിട്ടില്‍ റൊണാള്‍ഡ് അറോഹോ സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചു. ആ ഗോളിന്‍റെ പിന്‍ബലത്തിലാണ് അവര്‍ രണ്ടാം പകുതിയും കളിക്കാനിറങ്ങിയത്.

തിരിച്ചടിച്ച് സമനില പിടിക്കാന്‍ അര്‍ജന്‍റീന പറ്റുന്ന പോലെയെല്ലാം ശ്രമിച്ചു. എന്നാല്‍, ഗോള്‍ മാത്രം അകന്നുനിന്നു. മത്സരത്തിന്‍റെ 87-ാം മിനിട്ടിലായിരുന്നു ഉറുഗ്വോ ബ്യൂണിസ് ഐറിസിനെ വീണ്ടും നിശബ്ദമാക്കി. ഇപ്രാവശ്യം ഡാര്‍വിന്‍ ന്യൂനസായിരുന്നു ഗോള്‍ സ്കോറര്‍.

അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉറുഗ്വേയുടെ മൂന്നാം ജയം. അര്‍ജന്‍റീനയക്ക് തോല്‍വി. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനും ഉറുഗ്വേയ്‌ക്ക് സാധിച്ചു. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് ജയം സ്വന്തമായുള്ള അര്‍ജന്‍റീന തന്നെയാണ് പോയിന്‍റ് പട്ടികയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്.

Also Read: സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ ത്രില്ലര്‍ പോര്, അടിച്ചും തിരിച്ചടിച്ചും ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍; മത്സരം സമനിലയില്‍

Last Updated : Nov 17, 2023, 2:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.