ETV Bharat / sports

FIFA WC 2022: ഖത്തർ ലോകകപ്പിലേക്ക് ഇനി 100 ദിനം മാത്രം: കിക്കോഫില്‍ മാറ്റം

നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒരു ദിവസം മുന്‍പായി നവംബര്‍ 20നാണ് ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന് തുടക്കമാകുന്നത്. ഫിഫ കൗണ്‍സില്‍ ബ്യൂറോ ഏകകണ്‌ഠമായാണ് ലോകകപ്പ് നേരത്തെ തുടങ്ങാന്‍ തീരുമാനം എടുത്തത്.

FIFA World Cup 2022  Qatar vs Ecuador  FIFA worldcup Football schedule  ലോകകപ്പ് ഫുട്‌ബോള്‍  ഫിഫ കൗണ്‍സില്‍ ബ്യൂറോ  ഫിഫ  ലോകകപ്പ്
ഖത്തര്‍ ലോകകപ്പിന് ഇനി നൂറ് നാള്‍; ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയര്‍ ഇക്വഡോറിനെ നേരിടും
author img

By

Published : Aug 12, 2022, 8:08 AM IST

ദോഹ: ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തറില്‍ പന്തുരുളാന്‍ ഇനി 100 നാള്‍. ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതോടെ നവംബര്‍ 20ന് വിശ്വകിരീടത്തില്‍ മുത്തമിടാനുള്ള പോരാട്ടങ്ങള്‍ക്ക് അല്‍ ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. മുന്‍ നിശ്ചയിച്ചതിലും ഒരുദിവസം മുന്‍പ് തന്നെ ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ഫിഫ കൗണ്‍സില്‍ ബ്യൂറോ ഏകകണ്‌ഠമായാണ് തീരുമാനമെടുത്തത്.

  • OFFICIAL: FIFA announce that Qatar vs. Ecuador will now be played on Nov. 20, making it the opening match of the 2022 World Cup ⚽ pic.twitter.com/xJ4KisQPeV

    — B/R Football (@brfootball) August 11, 2022 " class="align-text-top noRightClick twitterSection" data=" ">

നവംബര്‍ 21 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാനിരുന്നത്. ടൂർണമെന്റിന്റെ മുൻ പതിപ്പുകളിലെ പതിവ് പോലെ, ആദ്യ മത്സരം കളിക്കാൻ ആതിഥേയ രാജ്യത്തെ അനുവദിക്കുന്നതിനാണ് ഷെഡ്യൂളിൽ മാറ്റം വരുത്തിയത്. ഇതേ തുടര്‍ന്ന് സെനഗല്‍-നെതര്‍ലന്‍ഡ് മത്സരവും ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ദിനത്തിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്.

വമ്പന്‍ പോരാട്ടങ്ങള്‍ കാണാന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്‌തവര്‍ക്ക് യാതൊരു നഷ്‌ടവും സംഭവിക്കില്ലെന്നും ഫിഫ അറിയിച്ചു. പുതുക്കിയ തീയതി/സമയം പ്രകാരം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് അതേ മത്സരങ്ങള്‍ തന്നെ കാണാന്‍ സാധിക്കുമെന്നുമാണ് ഫിഫയുടെ അറിയിപ്പ്. മത്സരത്തിന്‍റെ തീയതിയും സമയവുമുള്‍പ്പടെ ഇ-മെയില്‍ വഴിയായിരിക്കും ടിക്കറ്റ് ഉടമകളെ അറിയിക്കുക.

ഈ മാറ്റത്തിൽ നിന്ന് ഉണ്ടാകുന്ന ഏത് പ്രശ്‌നങ്ങളും ഓരോ കേസിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കാനും ഫിഫയുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകും. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2022ന്‍റെ മത്സര ഷെഡ്യൂളും മത്സര ചട്ടങ്ങളും അതിനനുസരിച്ച് ഭേദഗതി ചെയ്‌തിട്ടുണ്ട്. നവംബര്‍ 20ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ കലാശപോരാട്ടം ഡിസംബര്‍ 18ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് നടക്കുക.

8 ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പ് കൂടിയാണിത്. 2010ലാണ് ഖത്തറിനെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്. അഞ്ച് നഗരങ്ങളിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ രണ്ടാം വിശ്വകിരീടം സ്വന്തമാക്കിയ ഫ്രാന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. കേരളത്തില്‍ നിരവധി ആരാധകരുള്ള ബ്രസീല്‍ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. നാലുതവണ ജേതാക്കളായ ജർമനി, രണ്ടുതവണ കിരീടം നേടിയ അർജന്റീന, ഉറുഗ്വേ എന്നീ ടീമുകളും ഖത്തറില്‍ പന്ത് തട്ടുന്നുണ്ട്. ഇതിഹാസ താരങ്ങളായ മെസി, ക്രിസ്‌റ്റ്യാനോ റൊണാൾഡോ എന്നിവര്‍ പന്ത് തട്ടുന്ന അവസാന ലോകകപ്പാകും ഖത്തറിലേത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.