ETV Bharat / sports

ഹീറോയായി ബോണോ, ചരിത്രം കുറിച്ച് മൊറോക്കോ ; സ്പെയിനിന് മടക്ക ടിക്കറ്റ്

ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനിന് തോല്‍വി. ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും സ്പെയിനിന് വലയിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ 3-0ത്തിനാണ് മൊറോക്കോ മത്സരം പിടിച്ചത്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ തിളങ്ങിയ യാസിൻ ബോണോ മൊറോക്കോയുടെ ഹീറോയായി

fifa world cup 2022  fifa world cup  morocco vs spain highlights  morocco vs spain  Qatar world cup  Yassine Bounou  യാസിൻ ബോണോ  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  സ്പെയിന്‍ vs മൊറോക്കോ
ഹീറോയായി ബോണോ, ചരിത്രം കുറിച്ച് മൊറോക്കോ; സ്പെയിനിന് മടക്ക ടിക്കറ്റ്
author img

By

Published : Dec 7, 2022, 10:16 AM IST

ഖത്തർ : ഖത്തര്‍ ലോകകപ്പില്‍ നിന്നും സ്പെയിനിന് മടക്ക ടിക്കറ്റ് നല്‍കി മൊറോക്കോ. ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ കീഴടക്കിയത്. ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും സ്പെയിനിന് വലയിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ 3-0നാണ് മൊറോക്കോ മത്സരം പിടിച്ചത്.

ഗോള്‍ വലയ്‌ക്ക് മുന്നില്‍ തിളങ്ങിയ യാസിൻ ബോണോ മൊറോക്കോയുടെ ഹീറോയായി. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. വിജയത്തോടെ 1998ല്‍ നൈജീരിയക്കുശേഷം ലോകകപ്പില്‍ സ്‌പെയിനിനെ തോല്‍പ്പിക്കുന്ന ആഫ്രിക്കന്‍ രാജ്യം കൂടിയായി മൊറോക്കോ മാറി.

ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ മാത്രം ആഫ്രിക്കന്‍ രാജ്യം കൂടിയാണ് മൊറോക്കോ. കാമറൂണ്‍ (1990 ), സെനഗല്‍ (2002), ഘാന (2010) എന്നീ രാജ്യങ്ങളാണ് ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലെത്തിയ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍. അതേസമയം 2018ലെ ലോകകപ്പിലും സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. കരുത്തരായ സ്‌പെയിനിനെ നേരിടുന്നതിന്‍റെ ഭയമേതുമില്ലാതെ പന്തുതട്ടിയ മൊറോക്കോ ചില ഘട്ടങ്ങളിൽ സ്‌പെയിനിന് ഹാർട്ട് അറ്റാക്ക് നൽകുന്ന മുന്നേറ്റങ്ങളാണ് നടത്തിയത്. സ്‌പെയിനിനെ വിറപ്പിച്ചുകൊണ്ടാണ് മത്സരത്തിലുടനീളവും മൊറോക്കോ പന്ത് തട്ടിയത്.

പതിവ് പോലെ പന്തടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്‌പെയിൻ കളിച്ചപ്പോള്‍ ആക്രമണമായിരുന്നു മൊറോക്കോയുടെ പദ്ധതി. ഇരുടീമുകളും 4-3-3 ശൈലിയിലാണ് കളത്തിലേക്കിറങ്ങിയത്. ഇതോടെ ആദ്യ പകുതിതന്നെ ആവേശോജ്വലമായി. 27-ാം മിനിട്ടിൽ സ്‌പെയിനാണ് മത്സരത്തിലെ ആദ്യ മുന്നേറ്റം നടത്തിയത്.

എന്നാൽ അസെൻസിയോയുടെ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ 33-ാം മിനിട്ടിൽ മൊറോക്കോ മികച്ചൊരു അവസരം സൃഷ്ടിച്ചുവെങ്കിലും സ്‌പെയിൻ ഗോൾകീപ്പർ ഉനായ് സിമോണിനെ കീഴടക്കാനായില്ല. 43-ാം മിനിട്ടില്‍ മൊറോക്കോ വീണ്ടും ഒരവസരം തുറന്നെടുത്തു.

പക്ഷെ നയെഫ് അഗ്വേർഡിന്‍റെ ഷോട്ട് ഗോൾ പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ സ്‌പെയിനാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. പന്തടക്കത്തിലും സ്‌പെയിൻ തന്നെയായിരുന്നു മുന്നിൽ. എന്നാൽ മൊറോക്കൻ പ്രതിരോധത്തെ മറികടക്കാൻ മാത്രം സംഘത്തിന് കഴിഞ്ഞില്ല.

ഇതിനിടെ ചില മിന്നൽ നീക്കങ്ങളുമായി മൊറോക്കോ സ്‌പെയിൻ ഗോൾമുഖത്തെ വിറപ്പിച്ചെങ്കിലും ഒന്നും തന്നെ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. മത്സരത്തിന്‍റെ അധിക സമയത്ത് സ്‌പെയിൻ ഗോളെന്നുറച്ച ചില അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും അവയെല്ലാം ചെറിയ വ്യത്യാസത്തിൽ മാറി പോകുന്ന കാഴ്‌ചയും ആരാധകർ തലയിൽ കൈവെച്ചുകൊണ്ടാണ് കണ്ടത്.

യാസിൻ ബോണോ ഹീറോയാവുന്നു : ഷൂട്ടൗട്ടില്‍ മൊറോക്കോയ്ക്കായി ആദ്യ കിക്കെടുത്ത സബീരി ലക്ഷ്യം കണ്ടു. എന്നാല്‍ സ്‌പെയിനിനായുള്ള സറാബിയയുടെ കിക്ക് പോസ്റ്റില്‍ തട്ടി തെറിച്ചു. മൊറോക്കോയ്ക്കായി രണ്ടാം കിക്കെടുത്ത സിയെച്ച് പന്ത് വലയിലെത്തിച്ചപ്പോള്‍ സ്‌പാനിഷ്‌ താരം കാർലോസ് സോളറുടെ കിക്ക് ബോണോ തടുത്തിട്ടു.

മൊറോക്കോയുടെ മൂന്നാം കിക്ക് സ്‌പാനിഷ് ഗോള്‍ കീപ്പര്‍ സിമോണ്‍ തടുത്തു. തുടര്‍ന്ന് കിക്കെടുത്ത സ്പാനിഷ് ക്യാപ്റ്റന്‍ സെർജിയോ ബുസ്കറ്റ്സിനേയും ബോണോ കീഴടക്കി. തുടര്‍ന്ന് മൊറോക്കോയ്‌ക്കായി ഹക്കീമി ലക്ഷ്യം കണ്ടതോടെ 3-0ന് സംഘം വിജയം ഉറപ്പിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.