ETV Bharat / sports

ഫിഫ ദി ബെസ്റ്റ്: മികച്ച പുരുഷതാരമാവാന്‍ മെസിയും ലെവന്‍ഡോവ്‌സ്‌കിയും സലയും

ജനുവരി 17ന് ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിലാണ് വിജയിയെ പ്രഖ്യാപിക്കുക.

FIFA The Best men s nominees  Lionel Messi, Robert Lewandowski, Mohamed Salah are men s nominees  ഫിഫ ദി ബെസ്റ്റ് പരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടിക  ഫിഫയുടെ മികച്ച പുരുഷതാരമാവാന്‍ മെസിയും ലെവന്‍ഡോവ്‌സ്‌കിയും സലയും
ഫിഫ ദി ബെസ്റ്റ്: മികച്ച പുരുഷതാരമാവാന്‍ മെസിയും ലെവന്‍ഡോവ്‌സ്‌കിയും സലയും
author img

By

Published : Jan 8, 2022, 6:09 PM IST

സൂറിച്ച്: ഫിഫ ദി ബെസ്റ്റ് (2021) പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമാവാനുള്ള അന്തിമ പട്ടികയില്‍ ലയണല്‍ മെസി, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് ഇടം പിടിച്ചത്. ജനുവരി 17ന് ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിലാണ് വിജയിയെ പ്രഖ്യാപിക്കുക.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പോളിഷ് നായകന്‍ ലെവന്‍ഡോവ്‌സ്‌കി പുരസ്‌ക്കാരം സ്വന്തമാക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന്. കഴിഞ്ഞ വര്‍ഷം വിവിധ മത്സരങ്ങളില്‍ നിന്നായി 69 ഗോളുകളടിച്ച് കൂട്ടാന്‍ താരത്തിനായിരുന്നു.

ജര്‍മന്‍ ലീഗായ ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി 41 ഗോളുകള്‍ കണ്ടെത്തിയ താരം യൂറോപ്പിലെ ഗോള്‍ വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വന്തമാക്കിയിരുന്നു. ബയേണിനൊപ്പം ബുണ്ടസ് ലീഗ കിരീടം, ജര്‍മന്‍ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോക കപ്പ് എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്.

കോപ്പ അമേരിക്ക കിരീട നേട്ടവും ബാഴ്‌സയിലെ പ്രകടന മികവുമാണ് മെസിക്ക് തുണയാവുക. ബാഴ്‌സ വിട്ട് പിഎസ്‌ജിയിലെത്തിയ താരത്തിന് കാരമായി ശോഭിക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം 43 ഗോളുകളും 18 അസിസ്റ്റുകളുമാണ് മെസിക്കുള്ളത്.

also read: ഐഎസ്‌എല്ലില്‍ കൊവിഡ് പ്രതിസന്ധി; എടികെ-ഒഡീഷ എഫ്‌സി മത്സരം മാറ്റിവച്ചു

ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗിലെ മിന്നുന്ന പ്രകടത്തിലാണ് ഈജിപ്‌ഷ്യന്‍ താരമായ സലയുടെ പ്രതീക്ഷ. ലീഗില്‍ കഴിഞ്ഞ സീസണിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്താന്‍ സലയ്‌ക്ക് സാധിച്ചിരുന്നു. 39 ഗോളുകളും 11 അസിസ്റ്റുകളുമാണ് സലായ്‌ക്കുള്ളത്.

ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടെല്ലസ്, ജെനിഫര്‍ ഹോര്‍മോസോ, ചെല്‍സിയുടെ സാം കെര്‍ എന്നിവരാണ് മികച്ച വനിതാ താരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.