ETV Bharat / sports

'ഫിഫ ദി ബെസ്റ്റ്' പുരസ്‌കാരം സ്വന്തമാക്കി ലയണല്‍ മെസി ; താരത്തിന്‍റെ നേട്ടം മൂന്നാം തവണ - Messi Fifa Award

Fifa The Best Awards : ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലയണല്‍ മെസി മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിത താരമായി ഐതന ബോണ്‍മറ്റി.

Fifa The Best Award  Lionel Messi  Messi Fifa Award  ഫിഫ ദി ബെസ്റ്റ് ലയണല്‍ മെസി
Fifa The Best Awards
author img

By ETV Bharat Kerala Team

Published : Jan 16, 2024, 8:05 AM IST

ലണ്ടന്‍ : 2023ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ഇന്‍റര്‍ മയാമിയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്‌ക്ക് (Lionel Messi Wins Fifa The Best Award 2023). അന്തിമ പട്ടികയിലുണ്ടായിരുന്ന യുവതാരങ്ങളായ എര്‍ലിങ് ഹാലന്‍ഡ് (Erling Haaland) കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ മറികടന്നാണ് 36കാരനായ മെസി ഫിഫയുടെ മികച്ച താരമായി മാറിയത്. എട്ടാം ബാലണ്‍ ദ്യോര്‍ നേട്ടത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഫിഫ പുരസ്‌കാരവും മെസിക്ക് ലഭിച്ചിരിക്കുന്നത്.

ഇത് മൂന്നാമത്തെ പ്രാവശ്യമാണ് മെസി ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 2019, 2022 വര്‍ഷങ്ങളില്‍ ആയിരുന്നു താരം നേരത്തെ ഈ നേട്ടത്തിലേക്ക് എത്തിയത് (Messi Fifa The Best Award Winning Years). 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 30 വരെയുള്ള കാലയളവിലെ പ്രകടനങ്ങളാണ് ഇപ്രാവശ്യം പുരസ്‌കാരത്തിനായി പരിഗണിച്ചത്.

മുന്‍ താരങ്ങളും പരിശീലകരും ഉള്‍പ്പെടുന്ന രണ്ട് പാനലുകളാണ് പുരസ്‌കാരത്തിന് വേണ്ടി നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ച മൂന്ന് താരങ്ങളെയും കണ്ടെത്തിയത്. തുടര്‍ന്ന് പരിശീലകര്‍, ദേശീയ ടീം ക്യാപ്‌റ്റന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാവിനെ ഫിഫ കണ്ടെത്തിയത്. ഹാരി കെയ്ൻ, കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, ആൻഡി റോബർട്ട്സൺ, ആരോൺ റാംസി, ലൂക്കാ മോഡ്രിച്ച് എന്നീ ദേശീയ ടീം നായകന്മാരാണ് മെസിക്കായി വോട്ട് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മികച്ച വനിതാതാരം ബോണ്‍മറ്റി : കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സ്‌പെയിനിന്‍റെയും ബാഴ്‌സലോണയുടെയും മധ്യനിര താരമായ ഐതന ബോണ്‍മറ്റിയാണ് (Aitana Bonmati). രാജ്യാന്തര, ക്ലബ് ഫുട്‌ബോളിലെ മികച്ച പ്രകടനങ്ങളാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ദ്യോര്‍ ജേതാവ് കൂടിയാണ് ബോണ്‍മറ്റി.

മറ്റ് ഫിഫ ബെസ്റ്റ് പുരസ്‌കാര ജേതാക്കള്‍...

മികച്ച പുരുഷ പരിശീലകന്‍ : പെപ് ഗ്വാര്‍ഡിയോള (മാഞ്ചസ്റ്റര്‍ സിറ്റി)

മികച്ച വനിത പരീശീലക : സറീന വെയ്‌ഗ്മാന്‍

മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് : ഗ്യൂലിഹേര്‍മ മഡ്രുഗ (ബോട്ടോഫോഗോ എസ്‌പി)

പുരുഷ ഗോള്‍ കീപ്പര്‍ : എഡേഴ്‌സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

വനിത ഗോള്‍ കീപ്പര്‍ : മേരി ഇയര്‍പ്‌സ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)

ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ് : ബ്രസീല്‍ ദേശീയ ടീം

ഫിഫ ഫാന്‍ അവാര്‍ഡ് : ഹ്യൂഗോ മിഗ്വേല്‍ ഇനിഗ്വസ്

ഫിഫ പുരുഷ ഇലവന്‍ : തിബോ കോര്‍ട്വ (ഗോള്‍ കീപ്പര്‍), ജോണ്‍ സ്റ്റോണ്‍സ്, കൈല്‍ വാള്‍ക്കര്‍, റൂബന്‍ ഡിയാസ് (പ്രതിരോധനിര), ബെര്‍ണാഡേ സില്‍വ, ജൂഡ് ബെല്ലിങ്‌ഹാം, കെവിന്‍ ഡി ബ്രൂയിന്‍ (മധ്യനിര), എര്‍ലിങ് ഹാലന്‍ഡ്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ലയണല്‍ മെസി (മുന്നേറ്റനിര)

ഫിഫ വനിത ഇലവന്‍ : മേരി ഇയര്‍പ്‌സ് (ഗോള്‍ കീപ്പര്‍), ഓള്‍ഗ കര്‍മോണ, ലൂസി ബ്രോണ്‍സ്, അലക്‌സ് ഗ്രീന്‍വുഡ് (പ്രതിരോധനിര), കെയ്‌റാ വാല്‍ഷ്, അലസ്സിയ റുസ്സോ, ലോറന്‍ ജെയിംസ്, എല്ല ടൂണെ, ഐതന ബോണ്‍മറ്റി (മധ്യനിര), അലെക്‌സ് മോര്‍ഗന്‍, സാം കെര്‍ (മുന്നേറ്റനിര).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.