പുതുക്കിയ ഫിഫ റാങ്കിങ്ങിൽ ആദ്യ മൂന്ന് സ്ഥാനക്കാർ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ റാങ്കിങ് കാലയളവിനുശേഷം മത്സരങ്ങൾ ഇല്ലാത്തതിനാൽ പോയിന്‍റിൽ മാറ്റമില്ലാതെ ബെൽജിയം ഒന്നാം സ്ഥാനത്ത് തന്നെ. പോയിന്‍റിൽ നേരിയ കുറവ് സംഭവിച്ചെങ്കിലും ബ്രസീൽ തന്നെയാണ് രണ്ടാമത്. പോയിന്‍റിൽ യാതൊരു മാറ്റവുമില്ലാതെ ഫ്രാൻസ് മൂന്നാം സ്ഥാനത്തും തുടരുന്നു.
ടോപ് ടെന്നിൽ പോയിന്‍റിലും റാങ്കിങ്ങിലും ഉയർച്ചയുണ്ടാക്കിയ ഒരേയൊരു രാജ്യം അർജന്‍റീന മാത്രമാണ്. 16 പോയിന്‍റിലധികം നേടിയ അർജന്‍റീന റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. 2018നുശേഷം ആദ്യമായാണ് അർജന്‍റീന ഫിഫ റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് വരുന്നത്.
-
Here’s 2022's first full #FIFARanking rundown of the leading nations.
— FIFA World Cup (@FIFAWorldCup) February 10, 2022 " class="align-text-top noRightClick twitterSection" data="
🇧🇪🇧🇷🇫🇷🇦🇷🏴🇮🇹🇪🇸🇵🇹🇩🇰🇳🇱 pic.twitter.com/iSZ5vMlmHl
">Here’s 2022's first full #FIFARanking rundown of the leading nations.
— FIFA World Cup (@FIFAWorldCup) February 10, 2022
🇧🇪🇧🇷🇫🇷🇦🇷🏴🇮🇹🇪🇸🇵🇹🇩🇰🇳🇱 pic.twitter.com/iSZ5vMlmHlHere’s 2022's first full #FIFARanking rundown of the leading nations.
— FIFA World Cup (@FIFAWorldCup) February 10, 2022
🇧🇪🇧🇷🇫🇷🇦🇷🏴🇮🇹🇪🇸🇵🇹🇩🇰🇳🇱 pic.twitter.com/iSZ5vMlmHl
ALSO READ:പ്രീമിയർ ലീഗിൽ തന്‍റെ സുവർണകാലം ഓർമപ്പെടുത്തുന്ന പ്രകടനവുമായി കുട്ടീഞ്ഞോ
യൂറോപ്യൻ ടീമുകൾക്ക് ഈയൊരു ഇടവേളയിൽ മത്സരങ്ങൾ ഇല്ലാതിരുന്നത് അർജന്‍റീനയുടെ റാങ്കിങ് ഉയരാൻ കാരണമായി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോൾ ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ ഡെന്മാർക്ക്, നെതർലൻഡ്‌സ് എന്നിവർ ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു.
അതേസമയം ഇന്ത്യൻ ടീമിന്‍റെ റാങ്കിങ്ങിൽ മാറ്റമൊന്നുമില്ല. റാങ്കിങ്ങിൽ അവർ 104-ാം സ്ഥാനത്തുതന്നെ തുടരുമ്പോൾ മൊത്തം റാങ്കിങ്ങിൽ ഇരുപത്തിയൊന്നാം സ്ഥാനത്തുള്ള ഇറാൻ തന്നെയാണ് ഏഷ്യൻ ടീമുകളുടെ റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്നത്.