ETV Bharat / sports

ഫെന്‍സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ഭവാനി ദേവി പുറത്ത് - ഒളിമ്പിക്സ്

തോറ്റെങ്കിലും പുതിയ ചരിത്രം കുറിച്ചാണ് ഭാവാനി ടോക്കിയോയില്‍ നിന്നും മടങ്ങുന്നത്.

Bhavani Devi  Tokyo Olympics  ഒളിമ്പിക്സ്  ഭവാനി ദേവി
ഫെന്‍സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ഭവാനി ദേവി തോറ്റ് പുറത്ത്
author img

By

Published : Jul 26, 2021, 9:28 AM IST

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഫെന്‍സിങ് ഇനത്തിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. വനിതാ വിഭാഗത്തിലെ രണ്ടാം റൗണ്ടില്‍ ഭവാനി ദേവി തോറ്റ് പുറത്ത്. ഫ്രാന്‍സിന്‍റെ ലോക നാലാം നമ്പര്‍ താരം മേനണ്‍ ബ്രൂണറ്റിനോടാണ് ലോക 29ാം നമ്പറായ ഭവാനി തോല്‍വി വഴങ്ങിയത്. 15-7 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി.

also read: ടേബിള്‍ ടെന്നീസില്‍ ശരത് കമലിന് പ്രീക്വാര്‍ട്ടര്‍

അതേസമയം തോറ്റെങ്കിലും പുതിയ ചരിത്രം കുറിച്ചാണ് ഭാവാനി ടോക്കിയോയില്‍ നിന്നും മടങ്ങുന്നത്. ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ ഇനത്തില്‍ രണ്ടാം റൗണ്ടിലെത്തുന്നത്. ആദ്യ റൗണ്ടില്‍ ടൂണീഷ്യയുടെ നാദിയ ബെന്‍ അസീസിയെ 15-3ന് കീഴടക്കിയായിരുന്നു ഭവാനി ദേവി രണ്ടാം റൗണ്ട് യോഗ്യത നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.