ബെംഗളൂരു: സാഫ് കപ്പില്‍ (SAFF CUP) ഇന്ത്യന്‍ ടീമിനോട് തോറ്റ പാകിസ്ഥാനെ ട്രോള്‍ മഴയില്‍ മുക്കി ആരാധകര്‍. ഇന്നലെ (ജൂണ്‍ 21) ബെംഗളൂരുവിലെ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു പാക് പടയ്‌ക്കെതിരെ ഇന്ത്യന്‍ ടീം ജയം പിടിച്ചത്. സൂപ്പര്‍ താരം സുനില്‍ ഛേത്രി (Sunil Chhetri) ഹാട്രിക്ക് നേടിയ മത്സരത്തില്‍ ഉദാന്ത സിങ്ങിന്‍റെ (Udanta Singh) വകയായിരുന്നു ഇന്ത്യയുടെ നാലാം ഗോള്‍.
-
Indians who single-handedly beat Pakistan: pic.twitter.com/0bmohlA9FP
— Rajasthan Royals (@rajasthanroyals) June 21, 2023 " class="align-text-top noRightClick twitterSection" data="
">Indians who single-handedly beat Pakistan: pic.twitter.com/0bmohlA9FP
— Rajasthan Royals (@rajasthanroyals) June 21, 2023Indians who single-handedly beat Pakistan: pic.twitter.com/0bmohlA9FP
— Rajasthan Royals (@rajasthanroyals) June 21, 2023
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ രണ്ട് ഗോളും രണ്ടാം പകുതിയില്‍ ഒരു ഗോളുമടിച്ചായിരുന്നു സുനില്‍ ഛേത്രി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ലഭിച്ച രണ്ട് പെനാല്‍ട്ടികള്‍ കൃത്യമായി വലയിലെത്തിക്കാനും ഛേത്രിക്കായി. ഹാട്രിക്കോടെ ഛോത്രിയുടെ രാജ്യാന്തര കരിയറിലെ ഗോളുകളുടെ എണ്ണം 90 ആയി.
-
KOHLI × CHHETRI 🇮🇳
— Rithna (@indat75) June 22, 2023 " class="align-text-top noRightClick twitterSection" data="
Against PAK 🛐😌#INDvsPAK #IndianFootball #SunilChhetri𓃵
">KOHLI × CHHETRI 🇮🇳
— Rithna (@indat75) June 22, 2023
Against PAK 🛐😌#INDvsPAK #IndianFootball #SunilChhetri𓃵KOHLI × CHHETRI 🇮🇳
— Rithna (@indat75) June 22, 2023
Against PAK 🛐😌#INDvsPAK #IndianFootball #SunilChhetri𓃵
ഇതിന് പിന്നാലെ ഛേത്രിയെ അഭിനന്ദിക്കുന്ന ആരാധകരാണ് പാകിസ്ഥാനെതിരെ ട്രോളുകളുമായും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുമായി സുനില്‍ ഛേത്രിയെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് ആരാധകരുടെ പല ട്രോളുകളും. സാഫ് കപ്പില്‍ തോറ്റ പാകിസ്ഥാനെ ട്രോളാന്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലി നടത്തിയ പ്രകടനത്തേയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
-
Name :- virat kohli & sunil chhetri
— Sumit🗿🇮🇳 (@breathekohli_) June 22, 2023 " class="align-text-top noRightClick twitterSection" data="
Job :- owning pakistan pic.twitter.com/MxFFKZXLPd
">Name :- virat kohli & sunil chhetri
— Sumit🗿🇮🇳 (@breathekohli_) June 22, 2023
Job :- owning pakistan pic.twitter.com/MxFFKZXLPdName :- virat kohli & sunil chhetri
— Sumit🗿🇮🇳 (@breathekohli_) June 22, 2023
Job :- owning pakistan pic.twitter.com/MxFFKZXLPd
2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്‍റെ കരുത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ 53 പന്ത് നേരിട്ട വിരാട് കോലി പുറത്താകാതെ 82 റണ്‍സ് നേടിയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ സ്റ്റാറിന്‍റെ ഈ ഇന്നിങ്‌സുമായാണ് ആരാധകര്‍ ഛേത്രിയുടെ ഹാട്രിക്കിനെ താരതമ്യപ്പെടുത്തുന്നത്. എല്ലായിപ്പോഴും ഇന്ത്യന്‍ ടീമിന് കൊട്ടാനുള്ള ഒരു ചെണ്ടയാണ് പാകിസ്ഥാന്‍ എന്നും ആരാധകര്‍ പറയുന്നു.
ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന സാഫ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ടീം ആക്രമണോത്സാഹ ഫുട്‌ബോള്‍ ആയിരുന്നു കാഴ്‌ചവെച്ചത്. ഇതിന്‍റെ ഫലം പത്താം മിനിട്ടില്‍ തന്നെ അവര്‍ക്ക് ലഭിച്ചു. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ഗോള്‍.
പാക് ഗോള്‍ കീപ്പര്‍ വരുത്തിയ ഒരു പിഴവാണ് ഇന്ത്യയ്‌ക്ക് ആദ്യ ഗോളിനുള്ള വഴിയൊരുക്കിയത്. ഈ ഗോളിന്‍റെ ആവേശത്തിന്‍റെ കെട്ടടങ്ങും മുന്‍പ് തന്നെ ലീഡുയര്‍ത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. പെനാല്‍ട്ടിയിലൂടെ ഛേത്രി തന്നെയാണ് ഇന്ത്യയുടെ രണ്ടാം ഗോളും അടിച്ചത്.
20 മിനിട്ടിനുള്ളില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് ഇന്ത്യ ആദ്യ പകുതി കളി അവസാനിപ്പിച്ചത്. മത്സരത്തിന്‍റെ 74-ാം മിനിട്ടിലായിരുന്നു മൂന്നാം ഗോള്‍. ഛേത്രി ഹാട്രിക്ക് പൂര്‍ത്തിയാക്കിയ ഗോള്‍ കൂടിയായിരുന്നു ഇത്. 81-ാം മിനിട്ടില്‍ ഉദാന്ത സിങ് ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജൂണ്‍ 24നാണ് ഈ കളി നടക്കുന്നത്.
More Read : ഹാട്രികുമായി സുനിൽ ഛേത്രി; സാഫ് കപ്പിൽ പാകിസ്ഥാനെതിരെ ഗോൾമഴ തീർത്ത് ഇന്ത്യ, ജയം നാലു ഗോളുകൾക്ക്