ETV Bharat / sports

ഫോര്‍മുല വണ്‍ : ഹാമില്‍ട്ടണെ മറികടന്ന് വെര്‍സ്‌തപ്പാന്‍ കുതിപ്പ് തുടരുന്നു

author img

By

Published : Jun 27, 2021, 2:51 PM IST

സിറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ 0.25 സെക്കന്‍ഡിന്‍റെ വ്യത്യാസത്തിലാണ് ലൂയിസ് ഹാമില്‍ട്ടണെ മറികടന്ന് ബെല്‍ജിയന്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്‌തപ്പാന്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്.

ഹാമില്‍ട്ടണ്‍ രണ്ടാമത് വാര്‍ത്ത  സിറിയന്‍ ഗ്രാന്‍ഡ് പ്രീ അപ്പ്‌ഡേറ്റ്  hamilton second news  styrian grand prix update
വെര്‍സ്‌തപ്പാന്‍

ആംസ്റ്റര്‍ഡാം : ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ ഈ സീസണില്‍ നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണെ മറികടന്ന് റഡ്‌ബുള്ളിന്‍റെ മാക്‌സ് വെര്‍സ്‌തപ്പാന്‍ കുതിപ്പ് തുടരുന്നു. ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയിലെ ജയത്തിന് പിന്നാലെ സിറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വെര്‍സ്‌തപ്പാന്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കി.

ഗ്രാന്‍ഡ് പ്രീ പോരാട്ടങ്ങള്‍ ഇന്ന് വൈകിട്ട് 6.30ന് ആരംഭിക്കും. സീസണിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലൂയിസ് ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്താണ്. ഇതിനകം നടന്ന ഏഴ്‌ ഗ്രാന്‍ഡ് പ്രീകളില്‍ മൂന്നെണ്ണം വീതം ഹാമില്‍ട്ടണും മാക്‌സ് വെര്‍സ്‌തപ്പാനും സ്വന്തമാക്കി.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് ഇത്തവണ ഹാമില്‍ട്ടണ്‍ നേരിടുന്നത്.ഹാമില്‍ട്ടണെക്കാള്‍ കൂടുതല്‍ പോഡിയം ഫിനിഷുകള്‍ നേടിയതോടെയാണ് വെര്‍സ്‌തപ്പാന്‍ മുന്നിലെത്തിയത്.

Also Read: ഒറ്റ സ്‌പിന്നില്‍ പിഴച്ചു; റെഡ്‌ബുള്‍ അരീനയില്‍ ബോട്ടാസിന് പിഴയിട്ടു

ബോട്ടാസിന് പിഴ വീണത് മേഴ്‌സിഡസിന്‍റെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്കും വെല്ലുവിളിയാകും. മേഴ്‌സിഡസും റെഡ്‌ബുള്ളും തമ്മിലാണ് ഇത്തവണ ഗ്രാന്‍ഡ് പ്രീകളില്‍ വമ്പന്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.