ബഹ്‌റൈന്‍: ഏഴ് തവണ ഫോർമുല വൺ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ പേരുമാറ്റുന്നു. ലൂയിസ് കാൾ ഡേവിഡ്‌സൺ ഹാമിൽട്ടൺ എന്ന പേരിനൊപ്പം അമ്മയുടെ സര്‍ നെയിമായ "ലാർബലെസ്റ്റിയർ" കൂടെ ചേര്‍ക്കാനാണ് താരം പദ്ധതിയിടുന്നത്.
ഗ്രാൻഡ് പ്രിക്‌സ് സീസണിന്‍റെ ഉദ്ഘാടന മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "ആളുകൾ വിവാഹിതരാകുമ്പോൾ സ്ത്രീക്ക് അവളുടെ പേര് നഷ്ടപ്പെടും എന്ന ആശയം തനിക്ക് പൂര്‍ണമായി മനസിലാക്കാനാവുന്നില്ല. എന്‍റെ അമ്മയുടെ പേര് ഹാമിൽട്ടൺ എന്ന പേരിൽ തന്നെ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" താരം പറഞ്ഞു.
also read: ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂരും; നിര്‍ണായകമാവുന്ന അഞ്ച് താരങ്ങള്‍
മത്സരത്തിന്‍റെ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാല്‍ നടപടികള്‍ ഈ ആഴ്‌ചയില്‍ തന്നെ പൂര്‍ത്തിയാക്കാനാവില്ലെങ്കിലും വൈകാതെ തന്നെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം ഹാമില്‍ട്ടന്‍റെ ചെറുപ്പത്തില്‍ തന്നെ അച്ഛൻ ആന്‍റണിയും അമ്മ കാർമനും വേർപിരിഞ്ഞിരുന്നു.