ഓൾഡ് ട്രഫോർഡ്: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ സൈപ്രസ് ക്ലബ്ബ് ഒമോനിയയ്‌ക്കെതിരെ നാടകീയമായ ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയത്. എകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്‍റെ വിജയം. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ 93-ാം മിനിട്ടില്‍ സ്‌കോട്ട് മക്‌ടോമിനെയാണ് സംഘത്തിന്‍റെ രക്ഷകനായത്.
സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡില്‍ 78 ശതമാനവും പന്ത് കൈവശം വച്ച് യുണൈറ്റഡ് ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഒമോനിയ ഗോൾ കീപ്പർ ഫ്രാൻസിസ് ഓസോയുടെ തകര്‍പ്പന്‍ ഫോമാണ് യുണൈറ്റഡിന് തിരിച്ചടിയായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാര്‍ക്കസ് റഷ്‌ഫോര്‍ഡും ആന്‍റണിയുമെല്ലാം നിരന്തരം ആക്രമണം അഴിച്ച് വിട്ടെങ്കിലും ഓസോയുടെ പ്രതിരോധം തകര്‍ക്കാനായിരുന്നില്ല.
യുണൈറ്റഡ് താരങ്ങള്‍ 13 ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തപ്പോള്‍ 12 എണ്ണവും ഫ്രാൻസിസ് ഓസോ തടഞ്ഞിട്ടു. മത്സര ശേഷം തന്‍റെ ഈ പ്രകടനത്തെക്കുറിച്ച് ഓസോ മനസ് തുറന്നു. യുണൈറ്റഡിന്‍റെ കട്ട ആരാധകനാണ് താനെന്നാണ് 23കാരനായ നൈജീരിയക്കാരന്‍ പറഞ്ഞത്.
-
"It's a dream come true for me!"
— Football on BT Sport (@btsportfootball) October 13, 2022 " class="align-text-top noRightClick twitterSection" data="
Omonia goalkeeper and Manchester United fan Francis Uzoho was delighted with the chance to play at Old Trafford... 🤩
🎙️ @DannyJamieson pic.twitter.com/xWVfy2D2NL
">"It's a dream come true for me!"
— Football on BT Sport (@btsportfootball) October 13, 2022
Omonia goalkeeper and Manchester United fan Francis Uzoho was delighted with the chance to play at Old Trafford... 🤩
🎙️ @DannyJamieson pic.twitter.com/xWVfy2D2NL"It's a dream come true for me!"
— Football on BT Sport (@btsportfootball) October 13, 2022
Omonia goalkeeper and Manchester United fan Francis Uzoho was delighted with the chance to play at Old Trafford... 🤩
🎙️ @DannyJamieson pic.twitter.com/xWVfy2D2NL
ഓൾഡ് ട്രഫോർഡില്‍ കളിക്കാന്‍ കഴിഞ്ഞത് സ്വപ്‌ന സാക്ഷാത്‌കാരമാണെന്നും ഓസോ പറഞ്ഞു. "ഓൾഡ് ട്രഫോർഡില്‍ കളിക്കുകയെന്നത് ഏറെ നാളായുള്ള സ്വപ്‌നമായിരുന്നു. നറുക്കെടുപ്പില്‍ ഒരേ ഗ്രൂപ്പിലെത്തിയതോടെ യുണൈറ്റഡിനെതിരെ കളിക്കാന്‍ അവസരം ലഭിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയായിരുന്നു.
എനിക്ക് അത് ലഭിച്ചു. ഇവിടെ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങൾ ഒരു പോയിന്‍റെങ്കിലും നേടുമായിരുന്നു, എന്നിരുന്നാലും ഞാൻ സന്തോഷവാനാണ്. ഈ സ്റ്റേഡിയത്തില്‍ വലിയ താരങ്ങള്‍ക്കെതിരെ കളിക്കുന്നത് എളുപ്പമല്ല", ഓസോ പറഞ്ഞു.
തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിതെന്നും താരം ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഗ്രൂപ്പ് ഇയില്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചായ മൂന്നാം വിജയമാണിത്. നാല് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്‍റോടെ ഗ്രൂപ്പില്‍ രണ്ടാമതാണ് യുണൈറ്റഡ്.
Read more: യുവേഫ യൂറോപ്പ ലീഗ്: ഹാട്രിക് ജയം തികച്ച് യുണൈറ്റഡും ആഴ്‌സണലും