ലിസ്‌ബണ്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ഇല്ലാതെ യൂറോ കപ്പ് 2024 യോഗ്യത (Euro Cup 2024 Qualifier) റൗണ്ടില്‍ ലക്‌സംബര്‍ഗിനെ നേരിടാനിറങ്ങിയ മത്സരത്തില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം (Portugal vs Luxembourg). എസ്റ്റാഡിയോ അൽഗാർവ് (The Estádio Algarve) സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒന്‍പത് ഗോളിന്‍റെ ജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത് (Portugal vs Luxembourg Result). രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തില്‍ പോര്‍ച്ചുഗല്‍ ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് ഇത് (Portugal Biggest Win In Football).
-
Portugal score NINE goals for the first time in history to beat Luxembourg 😳
— ESPN FC (@ESPNFC) September 11, 2023 " class="align-text-top noRightClick twitterSection" data="
Their largest-ever margin of victory 👏 pic.twitter.com/kAgB04C6UL
">Portugal score NINE goals for the first time in history to beat Luxembourg 😳
— ESPN FC (@ESPNFC) September 11, 2023
Their largest-ever margin of victory 👏 pic.twitter.com/kAgB04C6ULPortugal score NINE goals for the first time in history to beat Luxembourg 😳
— ESPN FC (@ESPNFC) September 11, 2023
Their largest-ever margin of victory 👏 pic.twitter.com/kAgB04C6UL
ആറ് പോര്‍ച്ചുഗല്‍ താരങ്ങളുടെ സംഭാവനയാണ് ലക്‌സംബര്‍ഗിനെതിരായ മത്സരത്തിലെ അവരുടെ ഒന്‍പത് ഗോളുകള്‍. ഗോൺസാലോ ഇനാസിയോ (Goncalo Inacio), ഗോൺസാലോ റാമോസ് (Goncalo Ramos), ഡിയോഗോ ജോട്ട (Diogo Jota) എന്നിവര്‍ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. ബ്രൂണോ ഫെര്‍ണാണ്ടസ് (Bruno Fernandes), ജാവോ ഫെലിക്‌സ് (Joao Felix), റിക്കാർഡോ ഹോർട്ട (Ricardo Horta) എന്നിവരായിരുന്നു മറ്റ് ഗോളുകള്‍ നേടിയത്.
യോഗ്യത റൗണ്ടില്‍ കളിച്ച ആറ് മത്സരങ്ങളും ജയിച്ച പോര്‍ച്ചുഗല്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്താണ് (Euro Qualifier Point Table). 13 പോയിന്‍റുള്ള സ്ലൊവാക്കിയ ആണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍.
-
🇵🇹 Bruno Fernandes with the trivela assist 🤤#EQskills | @HisenseSports pic.twitter.com/8kvoUroIwn
— UEFA EURO 2024 (@EURO2024) September 11, 2023 " class="align-text-top noRightClick twitterSection" data="
">🇵🇹 Bruno Fernandes with the trivela assist 🤤#EQskills | @HisenseSports pic.twitter.com/8kvoUroIwn
— UEFA EURO 2024 (@EURO2024) September 11, 2023🇵🇹 Bruno Fernandes with the trivela assist 🤤#EQskills | @HisenseSports pic.twitter.com/8kvoUroIwn
— UEFA EURO 2024 (@EURO2024) September 11, 2023
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ യുവതാരം ഗോണ്‍സാലോ റാമോസായിരുന്നു പോര്‍ച്ചുഗല്‍ മുന്നേറ്റ നിരയിലിറങ്ങിയത്. യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങളില്‍ റൊണാള്‍ഡോ ആയിരുന്നു ടീമിന്‍റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും താരത്തിന് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതോടെയാണ് ലക്‌സംബര്‍ഗിനെതിരെ കളിക്കാന്‍ സാധിക്കാതിരുന്നത്.
എന്നാല്‍, റൊണാള്‍ഡോയുടെ അഭാവം മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍പ്പോലും പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ ബാധിച്ചില്ല. ആദ്യ വിസില്‍ മുഴങ്ങി 12-ാം മിനിട്ടിലായിരുന്നു പോര്‍ച്ചുഗല്‍ ഗോള്‍ വേട്ട തുടങ്ങിയത്. പ്രതിരോധ നിരതാരം ഗോൺസാലോ ഇനാസിയോയുടെ വകയായിരുന്നു ആദ്യ ഗോള്‍.
-
Wins for Portugal, Slovakia and Iceland in Group J 👊#EURO2024 pic.twitter.com/stYQJPIaos
— UEFA EURO 2024 (@EURO2024) September 11, 2023 " class="align-text-top noRightClick twitterSection" data="
">Wins for Portugal, Slovakia and Iceland in Group J 👊#EURO2024 pic.twitter.com/stYQJPIaos
— UEFA EURO 2024 (@EURO2024) September 11, 2023Wins for Portugal, Slovakia and Iceland in Group J 👊#EURO2024 pic.twitter.com/stYQJPIaos
— UEFA EURO 2024 (@EURO2024) September 11, 2023
ആദ്യ പകുതിയില്‍ തന്നെ പിന്നീട് മൂന്ന് ഗോളുകളും പിറന്നു. 17, 33 മിനിട്ടുകളില്‍ റാമോസ് ലക്സംബര്‍ഗ് വലയില്‍ പന്തെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായി തന്നെ ഇനാസിയോ തന്‍റെ രണ്ടാം ഗോളും കണ്ടെത്തി.
നാല് ഗോള്‍ ലീഡുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ പോര്‍ച്ചുഗല്‍ 57-ാം മിനിട്ടിലാണ് അഞ്ചാം ഗോള്‍ നേടിയത്. ഡിയോഗോ ജോട്ട ആയിരുന്നു ഗോള്‍ സ്‌കോറര്‍. 10 മിനിട്ടിന് ശേഷം റിക്കാർഡോ ഹോർട്ട അവരുടെ ഗോള്‍ നില ആറാക്കി ഉയര്‍ത്തി.
77-ാം മിനിട്ടില്‍ വീണ്ടും ഡിയോഗോ ജോട്ടോ ഗോള്‍ നേടി. നിശ്ചിത സമയത്തിന്‍റെ അവസാന പത്ത് മിനിട്ടിനുള്ളിലാണ് അവസാനത്തെ രണ്ട് ഗോളും പിറന്നത്. 83-ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍ നേടിയതിന് പിന്നാലെ 88-ാം മിനിട്ടില്‍ ജാവോ ഫെലിക്‌സ് പോര്‍ച്ചുഗല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.