ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (English Premier League) ന്യൂകാസില്‍ യുണൈറ്റഡിനെതിരായ തോല്‍വിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) താരങ്ങള്‍ക്ക് എതിരെ കോച്ച് എറിക് ടെന്‍ ഹാഗ്. കളിക്കാര്‍ പദ്ധതികള്‍ക്ക് അനുസരിച്ച് കളിക്കണമെന്നാണ് ടെന്‍ ഹാഗിന്‍റെ വിമര്‍ശനം. ഇതു സംബന്ധിച്ച് താന്‍ ടീമംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും യുണൈറ്റഡ് കോച്ച് മത്സര ശേഷം പറഞ്ഞു (Erik ten Hag against Manchester United players).
"ഞങ്ങൾ പദ്ധതിയിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. ഇക്കാര്യം എന്‍റെ ടീമുമായി സംസാരിക്കും. ന്യൂകാസിലിനെതിരായ അവസാനം വരെ ഞങ്ങള്‍ ഗെയിമിലുണ്ടായിരുന്നു. ചില നല്ല അവസരങ്ങൾ ലഭിച്ചു.
ആ ഗോള്‍ ഓഫ് സൈഡ് അയിരുന്നില്ലെങ്കില്‍ ഞങ്ങള്‍ സമനില പിടിക്കുമായിരുന്നു. പക്ഷേ, എല്ലാത്തിലും ഉപരിയായി ഈ വിജയം ന്യൂകാസിൽ അര്‍ഹിക്കുന്നുവെന്ന് തന്നെ നിങ്ങള്‍ പറയണം" ടെൻ ഹാഗ് പറഞ്ഞു.
റാഷ്‌ഫോര്‍ഡിന് പിന്തുണ: സ്റ്റാര്‍ ഫോര്‍വേഡ് മാർക്കസ് റാഷ്‌ഫോർഡിന്‍റെ ഫോമിനെക്കുറിച്ചും യുണൈറ്റഡ് കോച്ച് സംസാരിച്ചു (Erik ten Hag on Marcus Rashford). മികച്ച നിലയിലേക്ക് തിരികെ എത്താന്‍ റാഷ്‌ഫോഡിന് കഴിയുമെന്നും അതിനായി താരം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നുമാണ് ടെൻ ഹാഗിന്‍റെ വാക്കുകള്‍.
സീസണില്‍ ഇതേവരെ കാര്യമായ ചലനമുണ്ടാക്കാന്‍ റാഷ്‌ഫോര്‍ഡിന് കഴിഞ്ഞിട്ടില്ല. എല്ലാ ടൂര്‍ണമെന്‍റുകളിലുമായി കളിച്ച 18 മത്സരങ്ങളില്‍ നിന്നും വെറും രണ്ട് ഗോളുകൾ മാത്രം നേടിയ റാഷ്‌ഫോര്‍ഡിന് നാല് അസിസ്റ്റുകളാണുള്ളത്.
ഒരു ഗോളിന് ജയിച്ച് ന്യൂകാസില്‍: ന്യൂകാസിലിന്‍റെ തട്ടകമായ സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ തോല്‍വി(Newcastle United vs Manchester United Match Result). ആന്‍റണി ഗോര്‍ഡനാണ് ആതിഥേയരുടെ വിജയ ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ ആദ്യം മുതല്‍ക്ക് യുണൈറ്റഡിനെതിരെ ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ന്യൂകാസില്‍ പന്ത് തട്ടിയത്. ഒടുവില്‍ രണ്ടാം പകുതിയിലെ 55-ാം മിനിട്ടിലാണ് ന്യൂകാസിലന്‍റെ വിജയമുറപ്പിച്ച ഗോള്‍ വന്നത്. കീറൻ ട്രിപ്പിയറിന്‍റെ ലോ ക്രോസ് വലയിലേക്ക് തട്ടിയിടുക മാത്രമായിരുന്നു ആന്‍റണി ഗോര്‍ഡന് ചെയ്യേണ്ടിയിരുന്നൊള്ളു.
പകരക്കാരനായെത്തിയ ആന്‍റണി 89-ാം മിനിട്ടില്‍ ന്യൂകാസില്‍ വലയിലേക്ക് പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതാണ് യുണൈറ്റഡിന്‍റെ സമനില മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. പ്രീമിയര്‍ ലീഗ് സീസണില്‍ യുണൈറ്റഡിന്‍റെ ആറാം തോല്‍വിയാണിത്. 14 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവുമായി 24 പോയിന്‍റോടെ ഏഴാം സ്ഥാനത്താണ് നിലവില്‍ യുണൈറ്റഡ്.
വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതെത്താന്‍ ന്യൂകാസിലിന് കഴിഞ്ഞു. 14 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് സമനിലയും നാല് തോല്‍വികളുമായി 26 പോയിന്‍റാണ് ടീമിനുള്ളത്.
ALSO READ: എമിറേറ്റ്‌സില്‍ 'ഡബിള്‍ ധമാക്ക'; വോള്‍വ്‌സിനെതിരെ ജയം, ലീഡ് ഉയര്‍ത്തി ഒന്നാം സ്ഥാനത്ത് ആഴ്‌സണല്‍