വെസ്‌റ്റ് ബ്രിഡ്‌ജ്ഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തോല്‍വി. സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ നോട്ടിങ്‌ഹാം ഫോറസ്‌റ്റ് എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലീഷ് വമ്പന്മാരെ തകര്‍ത്ത്. ഇതോടെ സീസണിലെ ആദ്യ എവേ വിജയത്തിന് ലിവര്‍പൂളിന് ഇനിയും കാത്തിരിക്കണം.
മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് നോട്ടിങ്‌ഹാം ഫോറസ്റ്റ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. തായ്‌വോ അവോണിയി ആണ് ആതിഥേയര്‍ക്കായി ഗോള്‍ സ്‌കോര്‍ ചെയ്‌തത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്താണ് നോട്ടിങ്‌ഹാം ഫോറസ്‌റ്റ്.
-
Nottingham Forest climb off the bottom of the Premier League with a HUGE win against Liverpool 😲 pic.twitter.com/dSmAYDT3jW
— Sky Sports Premier League (@SkySportsPL) October 22, 2022 " class="align-text-top noRightClick twitterSection" data="
">Nottingham Forest climb off the bottom of the Premier League with a HUGE win against Liverpool 😲 pic.twitter.com/dSmAYDT3jW
— Sky Sports Premier League (@SkySportsPL) October 22, 2022Nottingham Forest climb off the bottom of the Premier League with a HUGE win against Liverpool 😲 pic.twitter.com/dSmAYDT3jW
— Sky Sports Premier League (@SkySportsPL) October 22, 2022
മത്സരത്തില്‍ പന്തടക്കത്തിലും, പായിച്ച ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം ആതിഥേയരേക്കാള്‍ മുന്‍പന്തിയിലായിരുന്നു ലിവര്‍പൂള്‍. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നില്ല.
നോട്ടിങ്ഹാം ഫോറസ്‌റ്റിന്‍റെ വേദിയില്‍ ലിവര്‍പൂളിന് ഇതുവരെയും ജയം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. കളിച്ച ആറ് മത്സരങ്ങളില്‍ 3 തോല്‍വിയും, 3 സമനിലയുമാണ് ലിവര്‍പൂളിന്‍റെ അക്കൗണ്ടിലുള്ളത്.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലിവര്‍പൂള്‍. 11 മത്സരങ്ങളില്‍ നിന്ന് നാലുവീതം ജയവും സമനിലയും മൂന്ന് തോല്‍വിയുമായി 16 പോയിന്‍റാണ് ടീമിനുള്ളത്.