ETV Bharat / sports

വനിത യൂറോ കപ്പ്: ഇംഗ്ലണ്ടിന് കന്നി കിരീടം, ജര്‍മനിയെ കീഴടക്കിയത് അധിക സമയത്ത്

അധിക സമയത്തേക്ക് നീണ്ട കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ജര്‍മനിയെ കീഴടക്കിയത്.

author img

By

Published : Aug 1, 2022, 12:06 PM IST

England Women win Euro cup2022  England Women foot ball team  England Women Beat Germany  വനിത യൂറോ കപ്പ് ഇംഗ്ലണ്ടിന്  ഇംഗ്ലണ്ട് vs ജര്‍മനി
വനിത യൂറോ കപ്പ്: ഇംഗ്ലണ്ടിന് കന്നി കിരീടം, ജര്‍മനിയെ കീഴടക്കിയത് അധിക സമയത്ത്

ലണ്ടന്‍: യുവേഫ വനിത യൂറോ കപ്പ് ഇംഗ്ലണ്ടിന്. കലാശപ്പോരാട്ടത്തില്‍ ജര്‍മനിയെ കീഴടക്കിയാണ് ഇംഗ്ലണ്ട് ടൂര്‍ണമെന്‍റിലെ കന്നി കിരീടം നേടിയത്. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീലയണ്‍സിന്‍റെ വിജയം.

നിശ്ചിത സമയത്ത് ഒരോ ഗോളുമായി ഇരു സംഘവും സമനിലയിലായിരുന്നു. ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം 62-ാം മിനുട്ടില്‍ എല്ലാ ടൂണിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 79-ാം മിനുട്ടില്‍ ലിന മഗുലിയിലൂടെ ജര്‍മനി ഒപ്പം പിടിച്ചു.

തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്‍റെ 110-ാം മിനിട്ടില്‍ ക്ലോയി കെല്ലിയാണ് ഇംഗ്ലണ്ടിന്‍റെ വിജയഗോൾ നേടിയത്. 1966ൽ പുരുഷ ടീം ലോകകിരീടം നേടിയ ശേഷം ഫുട്‌ബോളിന്‍റെ ജന്മനാട്ടിലേക്ക് എത്തുന്ന ആദ്യ പ്രധാന കിരീടം കൂടിയാണിത്. ഇതോടെ ഒരു പ്രധാന കിരീടത്തിനായുള്ള ഇംഗ്ലീഷ് ഫുട്‌ബോളിന്‍റെ 56 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.