ETV Bharat / sports

'നിന്നോടുള്ള സ്‌നേഹം അനന്തമാണ്'; മോൺഫിൽസിന് ആശംസകള്‍ നേര്‍ന്ന് സ്വിറ്റോലിന - എലീന സ്വിറ്റോലിന

പങ്കാളി ഗെയ്‌ല്‍ മോൺഫിൽസിന് ഒന്നാം വിവാഹ വാര്‍ഷിക ആശംസകളുമായി യുക്രൈന്‍ ടെന്നിസ് താരം എലീന സ്വിറ്റോലിന.

Elina Svitolina showers love on husband Gael Monfils on 1st wedding anniversary  Elina Svitolina  Elina Svitolina Gael Monfils 1st wedding anniversary  Gael Monfils  ഗെയ്ൽ മോൺഫിൽസ്  എലീന സ്വിറ്റോലിന  എലീന സ്വിറ്റോലിന മോൺഫിൽസ് വിവാഹ വാര്‍ഷികം
'നിന്നോടുള്ള സ്‌നേഹം അനന്തമാണ്'; മോൺഫിൽസിന് ആശംസകള്‍ നേര്‍ന്ന് സ്വിറ്റോലിന
author img

By

Published : Jul 17, 2022, 1:39 PM IST

പാരീസ്: നിരവധി ആരാധകരുള്ള ടെന്നിസ് താരദമ്പതികളാണ് ഗെയ്‌ല്‍ മോൺഫിൽസും എലീന സ്വിറ്റോലിനയും. ഫ്രഞ്ച് താരമായ മോൺഫിൽസും യുക്രൈന്‍ താരമായ എലീനയും 2021 ജൂലൈ 16-നാണ് വിവാഹിതരാവുന്നത്. നിലവില്‍ തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇവര്‍.

ഇപ്പോഴിതാ പങ്കാളിക്ക് എലീന നേര്‍ന്ന ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എലീന മോൺഫിൽസിന് തന്‍റെ സ്‌നേഹം അറിയിച്ചത്.

''എന്‍റെ പ്രിയപ്പെട്ടവന് ഒന്നാം വിവാഹ വാർഷിക ആശംസകൾ. നിന്നോടുള്ള എന്‍റെ സ്‌നേഹം അനന്തമാണ്. ജീവിതത്തില്‍ മുഴുവന്‍ സന്തോഷം നിറയട്ടെ", എലീന കുറിച്ചു. മോൺഫിൽസിനൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് കീഴില്‍ നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയത്.

Elina Svitolina showers love on husband Gael Monfils on 1st wedding anniversary  Elina Svitolina  Elina Svitolina Gael Monfils 1st wedding anniversary  Gael Monfils  ഗെയ്ൽ മോൺഫിൽസ്  എലീന സ്വിറ്റോലിന  എലീന സ്വിറ്റോലിന മോൺഫിൽസ് വിവാഹ വാര്‍ഷികം
'നിന്നോടുള്ള സ്‌നേഹം അനന്തമാണ്'; മോൺഫിൽസിന് ആശംസകള്‍ നേര്‍ന്ന് സ്വിറ്റോലിന

അതേസമയം ഈ വര്‍ഷം ഒക്‌ടോബറില്‍ തങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി 27 കാരിയായ സ്വിറ്റോലിന അറിയിച്ചിരുന്നു. കഴിഞ്ഞ മേയില്‍ ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്‍ത്ത പങ്കുവച്ചത്. എന്നാല്‍ മാര്‍ച്ച് മുതല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സ്വിറ്റോലിന ടെന്നിസിൽ നിന്നും മാറി നില്‍ക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.