ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍ : ജോക്കോവിച്ചിനെതിരായ പോരാട്ടം രാത്രിയിൽ ; നദാലിന് വെല്ലുവിളി

author img

By

Published : May 31, 2022, 10:46 AM IST

Updated : May 31, 2022, 1:00 PM IST

കളിമണ്‍ കോര്‍ട്ടില്‍ രാത്രി കളിക്കുന്നതും പകല്‍ കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് നദാല്‍

french open quarter final  Nadal vs Djokovic  നദാൽ ജോക്കോവിച്ച് മത്സരം  ഫ്രഞ്ച് ഓപ്പണ്‍ 2022  Djokovic vs Nadal French Open quarterfinal  rafael nadal  novak Djokovic
ഫ്രഞ്ച് ഓപ്പണ്‍: നദാൽ - ജോക്കോവിച്ച് പോരാട്ടം രാത്രിയിൽ; നദാലിന് വെല്ലുവിളി

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നൊവാക് ജോക്കോവിച്ചിനെതിരായ റാഫേല്‍ നദാലിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടം രാത്രിയിൽ തന്നെ നടക്കുമെന്ന് സംഘാടകർ. വൈകിട്ട് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ സ്‌പാനിഷ്‌ യുവതാരം കാര്‍ലോസ് അല്‍ക്കാരസ് അലക്‌സാണ്ടര്‍ സ്വരേവിനെ നേരിടും. അതിനുശേഷമായിരിക്കും ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന നദാൽ - ജോക്കോവിച്ച് മത്സരം.

മത്സരം പകല്‍ നടത്തണമെന്ന് നദാല്‍ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ രാത്രി കളിക്കുന്നത് തനിക്ക് ഇഷ്‌ടമല്ലെന്ന് നദാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രി അന്തരീക്ഷ ആര്‍ദ്രത കൂടുതലായിരിക്കുമെന്നതും പന്തിന് വേഗം കുറവായിരിക്കുമെന്നതും തണുപ്പ് കൂടുതലാണെങ്കില്‍ കളിക്കുക വലിയ വെല്ലുവിളിയാണെന്നും നദാല്‍ പറഞ്ഞിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ രാത്രി കളിക്കുന്നതും പകല്‍ കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും നദാല്‍ പറഞ്ഞു.

എന്നാല്‍ നദാലുമായുള്ള പോരാട്ടം രാത്രി എത്ര വൈകാമോ അത്രയും വൈകി കളിക്കുന്നതാണ് തനിക്ക് ഇഷ്‌ടമെന്ന് ജോക്കോവിച്ച് വ്യക്തമാക്കി. കളിമണ്‍ കോര്‍ട്ടിലെ രാത്രി പോരാട്ടം കനത്ത വെല്ലുവിളിയാണെന്ന് അലക്‌സാണ്ടര്‍ സ്വരേവും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക സംപ്രേഷണാവകാശ കരാര്‍ അനുസരിച്ച് മത്സരം മാറ്റാനാവില്ലെന്നാണ് സംഘാടകരുടെ നിലപാട്.

Last Updated : May 31, 2022, 1:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.