യൂറോപ്യൻ ഫുട്‌ബോളിലെ ട്രാൻസ്‌ഫർ ജാലകത്തിന്‍റെ അവസാന ദിനത്തിൽ നിരവധി താരങ്ങളുടെ കൈമാറ്റത്തിനാണ് ആരാധകർ സാക്ഷിയായത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ, പിഎസ്‌ജി അടക്കമുള്ള വമ്പൻ ക്ലബുകൾ നിരവധി താരങ്ങളെയാണ് ഇത്തവണ ടീമിലെത്തിച്ചത്. അതോടൊപ്പം തന്നെ ചില താരങ്ങളുടെ കരാറുകൾ പൂർത്തിയാകാതെ പാതിവഴിയിൽ മുടങ്ങിയിട്ടുമുണ്ട്.
മധ്യനിരയിലെ മികച്ച താരത്തിന്‍റെ അഭാവമാണ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടിയിരുന്നത്. ഇതിന് പരിഹാരമായിട്ടാണ് മൊറോക്കൻ ഡിഫന്‍സീവ് മിഡ്‍ഫീല്‍ഡര്‍ സൊഫ്‍യാന്‍ അമ്രബാതിനെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിനം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester united) ടീമിലെത്തിച്ചത് (Sofyan Amrabat to Manchester United). ഇറ്റാലിയന്‍ ക്ലബായ ഫിയൊറന്‍റീനയിൽ നിന്നാണ് അമ്രബാത് യുണൈറ്റഡിലെത്തുന്നത്. 10 മില്യൺ യൂറോയുടെ (90 കോടി രൂപ) ലോൺ കരാറിലാണ് താരം പ്രീമിയർ ലീഗ് വമ്പൻമാർക്കൊപ്പം ചേരുന്നത്. സീസൺ അവസാനത്തിൽ 25 മില്യൺ യൂറോയ്‌ക്ക് താരത്തെ സ്വന്തമാക്കാനുള്ള അവസരവും കരാറിലുൾപ്പെടുന്നുണ്ട്.
-
Official, confirmed. Sofyan Amrabat joins Manchester United 🔴🇲🇦
— Fabrizio Romano (@FabrizioRomano) September 1, 2023 " class="align-text-top noRightClick twitterSection" data="
“I’m someone who always listens to my heart and now I am representing the club of my dreams”. ❤️✨ pic.twitter.com/iOvITggYA8
">Official, confirmed. Sofyan Amrabat joins Manchester United 🔴🇲🇦
— Fabrizio Romano (@FabrizioRomano) September 1, 2023
“I’m someone who always listens to my heart and now I am representing the club of my dreams”. ❤️✨ pic.twitter.com/iOvITggYA8Official, confirmed. Sofyan Amrabat joins Manchester United 🔴🇲🇦
— Fabrizio Romano (@FabrizioRomano) September 1, 2023
“I’m someone who always listens to my heart and now I am representing the club of my dreams”. ❤️✨ pic.twitter.com/iOvITggYA8
ഫിയൊറന്‍റീന സ്ഥിരമായ ഒരു കരാറിനാണ് മുൻഗണന നൽകിയതെങ്കിലും ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്‌നമാകുന്നതുകൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ ലോണിൽ സ്വന്തമാക്കാൻ തീരുമാനിച്ചത്. ട്രാൻസ്‌ഫർ വിൻഡോയുടെ തുടക്കം മുതൽ 26-കാരനായ അമ്രബാതിനായി യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു.
ഖത്തർ ലോകകപ്പിൽ മൊറോക്കൻ മധ്യനിരയിൽ നടത്തിയ മികച്ച പ്രകടനമാണ് അമ്രബാത്തിനെ പ്രമുഖ ടീമുകൾ നോട്ടമിടാൻ കാരണമായത്. ലിവർപൂൾ അടക്കമുള്ള ടീമുകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും താരം യുണൈറ്റഡിൽ ചേരാൻ തീരമാനിക്കുകയായിരുന്നു. മൊറോക്കയ്‌ക്കായി 49 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിന്‍റെ അണ്ടര്‍ 15 ടീമിലൂടെയാണ് അമ്രബാത്ത് രാജ്യാന്തര കരിയര്‍ തുടങ്ങുന്നത്.
അമ്രബാത്തിനെ കൂടാതെ തുര്‍ക്കിഷ് ക്ലബ് ഫെനര്‍ബാഷെ ഗോള്‍ കീപ്പര്‍ ആര്‍തെയ് ബയിൻഡിർ, ടോട്ടൻഹാമിൽ നിന്ന് സ്‌പാനിഷ് ലെഫ്റ്റ് ബാക്ക് സെര്‍ജിയോ റെഗിലോൺ എന്നിവരെയും യുണൈറ്റഡ് സ്വന്തമാക്കി. ഡീൻ ഹെൻഡേഴ്‌സണ്‍ ക്രിസ്റ്റല്‍ പാലസുമായി കരാറിലെത്തിയ സാഹചര്യത്തിലാണ് രണ്ടാം നമ്പർ ഗോള്‍ കീപ്പറായി ആര്‍തെയ് ബയിൻഡിറിനെ യുണൈറ്റഡ് സൈൻ ചെയ്‌തത്.
ലെഫ്റ്റ് ബാക്ക് ലൂക് ഷോയ്ക്ക് പരിക്ക് കാരണം മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് സെര്‍ജിയോ റെഗിലോണിനെ ടോട്ടൻഹാമില്‍ നിന്ന് യുണൈറ്റഡ് ലോണില്‍ കൊണ്ടുവന്നത്. വരുന്ന ജനുവരിയില്‍ ലോണ്‍ റദ്ദാക്കി വേണമെങ്കില്‍ റെഗിലോണിനെ ടോട്ടനത്തിലേക്ക് തിരിച്ചയയ്ക്കാനും സാധിക്കുന്ന തരത്തിലാണ് കരാർ.
കാൻസലോയും ഫെലിക്‌സും ബാഴ്‌സയിൽ : പോർച്ചുഗീസ് താരങ്ങളായ ജോ കാൻസലോ, ജോ ഫെലിക്‌സ് എന്നിവരെയാണ് സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ (Barcelona) തട്ടകത്തിലെത്തിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബാഴ്‌സ ഒരു വർഷത്തെ ലോണിലാണ് ഇരുതാരങ്ങളെയും ടീമിലെത്തിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയിൽ നിന്നാണ് റൈറ്റ് ബാക്കായ കാൻസലോ എത്തുന്നത്. ലോൺ കരാറിനൊടുവിൽ താരത്തെ വാങ്ങാനുള്ള വ്യവസ്ഥയില്ല.
-
Official, here we go confirmed! João Cancelo joins Barcelona on loan deal from Man City 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) September 1, 2023 " class="align-text-top noRightClick twitterSection" data="
No buy option included in the deal. #DeadlineDay @Duelbits pic.twitter.com/NPwa5ZzOe5
">Official, here we go confirmed! João Cancelo joins Barcelona on loan deal from Man City 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) September 1, 2023
No buy option included in the deal. #DeadlineDay @Duelbits pic.twitter.com/NPwa5ZzOe5Official, here we go confirmed! João Cancelo joins Barcelona on loan deal from Man City 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) September 1, 2023
No buy option included in the deal. #DeadlineDay @Duelbits pic.twitter.com/NPwa5ZzOe5
അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നാണ് സ്ട്രൈക്കറായ ഫെലിക്‌സിനെ ടീമിലെത്തിച്ചത്. യുവതാരത്തിന്‍റെ കൈമാറ്റത്തില്‍ ലോണ്‍ ഫീ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലോണ്‍ കാലവധിക്ക് ശേഷം താരത്തെ ബാഴ്‌സലോണ സ്വന്തമാക്കേണ്ടി വരില്ലെന്നും ഫാബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്‌തു. ലാലിഗ ജേതാക്കളായ ബാഴ്‌സലോണയിൽ കളിക്കാനുള്ള തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചത് മുതല്‍ കൈമാറ്റം പൂര്‍ത്തിയാക്കാൻ സമ്മര്‍ദ്ദം തുടരുകയായിരുന്നു ഫെലിക്‌സ്.
-
João & João done, no buy options. 🇵🇹 https://t.co/xATuhrBkaR
— Fabrizio Romano (@FabrizioRomano) September 1, 2023 " class="align-text-top noRightClick twitterSection" data="
">João & João done, no buy options. 🇵🇹 https://t.co/xATuhrBkaR
— Fabrizio Romano (@FabrizioRomano) September 1, 2023João & João done, no buy options. 🇵🇹 https://t.co/xATuhrBkaR
— Fabrizio Romano (@FabrizioRomano) September 1, 2023
സൂപ്പർതാരങ്ങൾക്ക് പകരക്കാരെ എത്തിച്ച് പിഎസ്‌ജി : ഫ്രഞ്ച് സ്‌ട്രൈക്കര്‍ റാൻഡല്‍ കോലോ മുവാനിയെയാണ് പിഎസ്‌ജി സ്വന്തമാക്കിയത്. 90 മില്യൺ യൂറോ മുടക്കിയാണ് ജർമൻ ക്ലബായ ഐൻട്രാക്‌റ്റ് ഫ്രാങ്ക്‌ഫർട്ടിൽ നിന്ന് മുവാനിയെ സൈൻ ചെയ്യുന്നത്. ട്രാൻസ്‌ഫർ തുകയായി 75 മില്യൺ യൂറോയും 15 മില്യൺ ആഡ്-ഓണായും പിഎസ്‌ജി ജർമൻ ക്ലബിന് നൽകും.
സൂപ്പർ താരങ്ങളായെ മെസിയും നെയ്‌മറും ടീം വിട്ടതോടെ നിരവധി യുവതാരങ്ങളെയാണ് പിഎസ്‌ജി ഇത്തവണ സ്വന്തമാക്കിയത്. ബെൻഫികയിൽ നിന്ന് ഗോൺസലോ റാമോസ്, ബാഴ്‌സലോണയിൽ നിന്ന് ഒസ്‌മാൻ ഡെംബലെ എന്നിവരെയാണ് മുന്നേറ്റത്തിലേക്ക് എത്തിച്ചത്. ബയേണിൽ നിന്ന് ലുകാസ് ഹെർണാണ്ടസ്, സ്‌പോർടിങ് ക്ലബിൽ നിന്ന് യുറുഗ്വൻ യുവതാരം മാനുവൽ ഉഗാർത്തെ, റയലിൽ നിന്ന് മാർകോ അസെൻസിയോ അടക്കം ഒമ്പതോളം താരങ്ങളെയാണ് ഫ്രഞ്ച് വമ്പൻമാർ ടീമിലെത്തിച്ചിട്ടുള്ളത്.
മധ്യനിര ശക്‌തമാക്കി ലിവർപൂൾ: ബയേൺ മ്യൂണിക്കിൽ നിന്ന് ഡച്ച് മിഡ്‌ഫീൽഡറായ റയാൻ ഗ്രാവൻബെർഗിനെയാണ് ലിവർപൂൾ ടീമിലെത്തിച്ചത്. 34 മില്യൺ പൗണ്ടിന് ലിവർപൂളിലെത്തിയ 21-കാരനായ താരം അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് ഡച്ച് താരത്തെ ആൻഫീൽഡിലെത്തിച്ചത്.
-
Ryan Gravenberch has just signed the contract as new Liverpool player! 🔴🔒 pic.twitter.com/3xtLX3KyEu
— Fabrizio Romano (@FabrizioRomano) September 1, 2023 " class="align-text-top noRightClick twitterSection" data="
">Ryan Gravenberch has just signed the contract as new Liverpool player! 🔴🔒 pic.twitter.com/3xtLX3KyEu
— Fabrizio Romano (@FabrizioRomano) September 1, 2023Ryan Gravenberch has just signed the contract as new Liverpool player! 🔴🔒 pic.twitter.com/3xtLX3KyEu
— Fabrizio Romano (@FabrizioRomano) September 1, 2023
ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ലിവർപൂൾ സ്വന്തമാക്കുന്ന നാലാമത്തെ മധ്യനിര താരമാണ് റയാൻ. അലക്‌സിസ് മാകാലിസ്റ്റർ, ഡൊമിനിക് സോബോസ്ലായ്, വറ്റാരു എൻഡോ എന്നി താരങ്ങളെയാണ് നേരത്തെ ടീമിലെത്തിച്ചത്.