ETV Bharat / sports

ക്രിസ്റ്റ്യാനോയുമൊത്തുള്ള സ്വകാര്യ വീഡിയോയുണ്ടെന്ന് ചിലിയന്‍ ‍മോ‍ഡൽ ഡാനിയേല ഷാവേസ് ; മെസിക്കെതിരെയും ആരോപണം - ഡാനിയേല ഷാവേസ്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമുള്ള സ്വകാര്യ വീഡിയോ കയ്യിലുണ്ടെന്ന ചിലിയൻ ‍മോ‍ഡൽ ഡാനിയേല ഷാവേസിന്‍റെ അവകാശവാദത്തോട് താരം പ്രതികരിച്ചിട്ടില്ലെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍

Cristiano Ronaldo Chile Model  Cristiano Ronaldo  Daniella Chavez  Cristiano Ronaldo  lionel messi  ക്രിസ്റ്റ്യാനോ റൊണാൾഡോ  ഡാനിയേല ഷാവേസ്  ലയണല്‍ മെസി
ക്രിസ്റ്റ്യാനോയുമൊത്തുള്ള സ്വകാര്യ വീഡിയോയുണ്ടെന്ന് ചിലിയൻ ‍മോ‍ഡൽ
author img

By

Published : Feb 28, 2023, 4:23 PM IST

ലിസ്ബൺ : പോർച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമുള്ള സ്വകാര്യ വീഡിയോ കയ്യിലുണ്ടെന്ന അവകാശവാദമുന്നയിച്ച് ചിലിയൻ ‍മോ‍ഡൽ ഡാനിയേല ഷാവേസ്. ട്വിറ്ററിലൂടെയാണ് ഡാനിയേലയുടെ അവകാശവാദം.

വീഡിയോയില്‍ പൂര്‍ണ നഗ്നരാണെന്നാണ് ഡാനിയേല പറയുന്നത്. റൊണാൾഡോയുടെ സ്വകാര്യത മാനിക്കുന്നതിനായി താൻ ഒരിക്കലും വീഡിയോ പുറത്തുവിടില്ലെന്നും മോഡൽ വ്യക്തമാക്കിയിട്ടുണ്ട്. റൊണാൾഡോയെ ടാഗ് ചെയ്താണ് ഡാനിയേലയുടെ ട്വീറ്റുകള്‍.

നിലവിലെ കാമുകി ജോർജിനോ റോഡ്രി​ഗസുമായി റൊണാൾഡോയ്‌ക്ക് ബന്ധമുണ്ടാവുന്നതിന് മുമ്പാണ് താന്‍ താരത്തെ പരിചയപ്പെടുന്നതെന്നും ഒരു അഭിമുഖത്തില്‍ ഡാനിയേല പറഞ്ഞിരുന്നു. എന്നാല്‍ ഡാനിയേലയുടെ ആരോപണങ്ങളില്‍ റൊണാൾഡോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പറയുന്നത്.

ALSO READ: പിഎസ്‌ജി താരം അഷ്‌റഫ് ഹക്കീമി പീഡനക്കുരുക്കിൽ; ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചു

അതേസമയം അര്‍ജന്‍റൈന്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയെ ലക്ഷ്യംവച്ചും ഡാനിയേല ആരോപണം ഉന്നയിച്ചിട്ടുണ്ട്. അർജന്‍റീനയുടെ പത്താം നമ്പര്‍ താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിന് പോയത് തനിക്കറിയാമെന്നാണ് ചിലിയൻ ‍മോഡല്‍ പറഞ്ഞിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.