പ്രാഗ്: അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കൊപ്പം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കാനില്ലെന്ന് ചെക്ക് റിപ്പബ്ലിക്. ചെക്ക് ഫുട്ബോൾ അസോസിയേഷനാണ് (ചെക്ക് എഫ്എ) ഇക്കാര്യം അറിയിച്ചത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനത്തിന് അംഗീകാരം നൽകിയതെന്ന് അസോസിയേഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് യുവേഫയുമായും ഫിഫയുമായും ചർച്ചകൾക്ക് നേതൃത്വം നൽകാൻ ചെക്ക് സോക്കർ ഫെഡറേഷൻ തലവൻ പീറ്റർ ഫൗസെക്കിനോട് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ റഷ്യൻ ദേശീയ ടീമിനെതിരെ നിഷ്‌പക്ഷ വേദിയിൽ പോലും കളിക്കാൻ കഴിയില്ലെന്ന് ചെക്ക് എഫ്എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സ്റ്റാഫ് അംഗങ്ങളും കളിക്കാരും അറിയിച്ചതായി ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
also read: Ukraine - Russia conflict | നിറകണ്ണുകളുമായി സിൻച്ചെങ്കോ, സമാധാന സന്ദേശവുമായി ഫുട്ബോൾ ലോകം
പോളണ്ടിനും സ്വീഡനും പിന്നാലെയാണ് റഷ്യയ്‌ക്കെതിരെ കളിക്കാനില്ലെന്ന് ചെക്ക് റിപ്പബ്ലിക് അറിയിച്ചിരിക്കുന്നത്. പോളണ്ട് ഫുട്ബോൾ അസോസിയേഷന്‍റെ തീരുമാനത്തെ പിന്തുണച്ച് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും രംഗത്തെത്തിയിരുന്നു.