ബര്‍മിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തില്‍ ലൗപ്രീത് സിങ് വെങ്കലം നേടി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 355 കിലോയാണ് ലൗപ്രീത് ഉയർത്തിയത്.
സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 157 കിലോയാണ് ലൗപ്രീത് ഉയര്‍ത്തിയത്. രണ്ടാം ശ്രമത്തിൽ 161 കിലോ ഉയര്‍ത്തിയ താരം മൂന്നാം ശ്രമത്തില്‍ അത് 163 കിലോയാക്കി ഉയര്‍ത്തി. ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 185 കിലോയാണ് 25കാരൻ ഉയർത്തിയത്.
തുടര്‍ന്ന് രണ്ടാം ശ്രമത്തിൽ 189 കിലോയും മൂന്നാം ശ്രമത്തിൽ 192 കിലോയും ഉയര്‍ത്താന്‍ ലൗപ്രീതിന് കഴിഞ്ഞു. മൊത്തത്തില്‍ 361 കിലോ (സ്‌നാച്ച് 160 kg + ക്ലീൻ ആൻഡ് ജെർക്ക് 201 kg) ഉയര്‍ത്തിയ കാമറൂണിന്‍റെ ജൂനിയർ പെരിക്ലെക്‌സ് സ്വർണം നേടി. 358 കിലോ ഉയര്‍ത്തിയ സമോവയുടെ ജാക്ക് ഒപെലോഗിനാണ് വെള്ളി.