ETV Bharat / sports

CWG 2022 | 'ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിക്ക് ശുഭപ്രതീക്ഷ'; ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി - എം ശ്രീശങ്കര്‍

കോമൺ‌വെൽത്ത് ഗെയിംസ് പുരുഷ ലോങ്‌ ജമ്പില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Narendra Modi congratulates Murali Sreeshankar  Murali Sreeshankar  M Sreeshankar  Sreeshankar wins silver in long jump at CWG  ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദി ട്വിറ്റര്‍  Narendra Modi twitter  CWG 2022  commonwealth games  കോമൺ‌വെൽത്ത് ഗെയിംസില്‍ ശ്രീശങ്കറിന് വെള്ളി  എം ശ്രീശങ്കര്‍  മുരളി ശ്രീശങ്കര്‍
CWG 2022 | 'ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിക്ക് ശുഭപ്രതീക്ഷ'; ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
author img

By

Published : Aug 5, 2022, 1:50 PM IST

ന്യൂഡല്‍ഹി: കോമൺ‌വെൽത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ മലയാളി താരം എം.ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിംസില്‍ പുരുഷ വിഭാഗം ലോങ്‌ ജമ്പിലാണ് മലയാളി താരത്തിന്‍റെ നേട്ടം. ശ്രീശങ്കറിന്‍റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിക്ക് ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

''കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീശങ്കറിന്‍റെ വെള്ളി മെഡൽ നേട്ടം സവിശേഷമാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ്‌ ജമ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ശ്രീശങ്കറിന്‍റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിക്ക് ശുഭപ്രതീക്ഷ നൽകുന്നു. താരത്തിന് അഭിനന്ദനങ്ങൾ. വരും കാലങ്ങളിലും മികവ് പുലർത്തട്ടെ'', പ്രധാനമന്ത്രി കുറിച്ചു.

  • M. Sreeshankar's Silver medal at the CWG is a special one. It is after decades that India has won a medal in Men’s long jump at the CWG. His performance augurs well for the future of Indian athletics. Congratulations to him. May he keep excelling in the times to come. pic.twitter.com/q6HO39JHy8

    — Narendra Modi (@narendramodi) August 5, 2022 " class="align-text-top noRightClick twitterSection" data=" ">

ബര്‍മിങ്‌ഹാമില്‍ 8.08 മീറ്റര്‍ ചാടിയാണ് 23കാരനായ മലയാളി താരം വെള്ളി നേടിയത്. തന്‍റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കര്‍ വെള്ളി ദൂരം കണ്ടെത്തിയത്. ആദ്യ മൂന്ന് ചാട്ടത്തില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്‍റെ പ്രകടനം.

നാലാം ശ്രമത്തില്‍ എട്ട് മീറ്റര്‍ പിന്നിട്ടെങ്കിലും ഒരു സെന്‍റിമീറ്റര്‍ വ്യത്യാസത്തില്‍ ഫൗളാവുകയായിരുന്നു. സ്വര്‍ണ മെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്രന്‍ ഇതേ ദൂരം തന്നെയാണ് നേടിയത്. എന്നാല്‍ ഇരുവരുടെയും മികച്ച രണ്ടാമത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് മലയാളി താരം രണ്ടാമതായത്. 7.98 മീറ്ററാണ് ബഹമാസ് താരത്തിന്‍റെ രണ്ടാമത്തെ മികച്ച പ്രകടനം. ശ്രീശങ്കറിന്‍റേത് 7.84 മീറ്ററും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ വിഭാഗം ലോങ് ജമ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ. 1978ൽ സുരേഷ് ബാബു വെങ്കലം നേടിയിരുന്നു. വനിത വിഭാഗത്തില്‍ പ്രജുഷ മാളിയേക്കൽ 2010ൽ ഡൽഹിയിൽ നടന്ന ഗെയിംസില്‍ വെള്ളിയും ഇതിഹാസതാരം അഞ്‌ജു ബോബി ജോർജ് 2002ൽ വെങ്കലവും നേടിയിരുന്നു.

also read: CWG 2022| ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം: പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് റെക്കോഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.