ബര്‍മിങ്‌ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിത ലോണ്‍ ബോള്‍ ടീമിന് ചരിത്ര നേട്ടം. ഗെയിംസിന്‍റെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിത സംഘം ലോണ്‍ ബോളിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെ കീഴടക്കിയാണ് ഇന്ത്യന്‍ സംഘത്തിന്‍റെ മുന്നേറ്റം.
മത്സരത്തില്‍ 0-5 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ പൊരുതി കയറിയത്. സ്‌കോര്‍: 16-13. രൂപ റാണി, നയന്‍മോണി സൈകിയ, ലവ്‌ലി ചൗബേ, പിങ്കി സിങ് എന്നിവരങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി കളത്തിലറങ്ങിയത്. ഫൈനലിലെത്തിയതോടെ ലോണ്‍ ബോളില്‍ കന്നി മെഡല്‍ ഉറപ്പിക്കാനും ഇന്ത്യന്‍ ടീമിന് കഴിഞ്ഞു.
നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. നോർഫോക്ക് ഐലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ മത്സരത്തിന്‍റെ സെമിഫൈനലിന് യോഗ്യത നേടിയത്.