മാഡ്രിഡ് : ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് ഫുട്‌ബോള്‍ കരിയര്‍ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ ടീം തോല്‍വി വഴങ്ങിയതിനെ തുടര്‍ന്ന് ജന്മനാട്ടില്‍ തിരികെയെത്തിയിരുന്നു താരം. പിന്നാലെ സ്‌പെയിനിലേക്കെത്തിയ റോണോ കഴിഞ്ഞ ദിവസം തന്‍റെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്‍റെ ട്രെയിനിങ് ക്യാമ്പില്‍ പരിശീലനം നടത്തി.
മാഡ്രിഡിലെ വാല്‍ദെബെബാസ് ക്യാമ്പിലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം പരിശീലനത്തിനിറങ്ങിയത്. ഇതോടെ താരം തന്‍റെ മുന്‍ ക്ലബ്ബിലേക്ക് മടങ്ങി എത്തുമോ എന്നുള്ള ചര്‍ച്ചകള്‍ക്കും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോയോ ടീമോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
-
Cristiano Ronaldo has trained at Real Madrid sporting center Valdebebas in the last hours — on a separated pitch 🚨⚪️ #Ronaldo
— Fabrizio Romano (@FabrizioRomano) December 14, 2022 " class="align-text-top noRightClick twitterSection" data="
As revealed by @relevo/@hugocerezo, Cristiano’s just working there to keep his form thanks to great relationship with the club, waiting for new chapter. pic.twitter.com/mrbFneIPkt
">Cristiano Ronaldo has trained at Real Madrid sporting center Valdebebas in the last hours — on a separated pitch 🚨⚪️ #Ronaldo
— Fabrizio Romano (@FabrizioRomano) December 14, 2022
As revealed by @relevo/@hugocerezo, Cristiano’s just working there to keep his form thanks to great relationship with the club, waiting for new chapter. pic.twitter.com/mrbFneIPktCristiano Ronaldo has trained at Real Madrid sporting center Valdebebas in the last hours — on a separated pitch 🚨⚪️ #Ronaldo
— Fabrizio Romano (@FabrizioRomano) December 14, 2022
As revealed by @relevo/@hugocerezo, Cristiano’s just working there to keep his form thanks to great relationship with the club, waiting for new chapter. pic.twitter.com/mrbFneIPkt
പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. തുടര്‍ച്ചയായി മത്സരങ്ങളില്‍ തന്നെ ടീം പരിഗണിക്കാതെ വന്നതിന് പിന്നാലെ പരിശീലകനെതിരെ രൂക്ഷവിമര്‍ശനവുമായി താരം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പര്‍ താരത്തെ ഒഴിവാക്കാന്‍ ടീം മാനേജ്മെന്‍റ് തയ്യാറായത്.
Also Read: 'ഈ യാത്ര ഇങ്ങനെ അവസാനിപ്പിക്കുന്നതിൽ സന്തോഷം'; കാൽപന്തുകളിയുടെ വിശ്വവേദിയിൽ ഇനി മെസിയില്ല
ക്ലബ്ബുമായുള്ള കരാര്‍ റദ്ദാക്കിയെങ്കിലും വ്യവസ്ഥ അനുസരിച്ച് 17 മില്യണ്‍ പൗണ്ട് നല്‍കാന്‍ ടീമിന് ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഈ തുക തനിക്ക് വേണ്ടെന്ന നിലപാടാണ് താരം സ്വീകരിച്ചത്.