ETV Bharat / sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുമോ ? ; നിര്‍ണായക സൂചന നല്‍കി ക്രിസ്റ്റ്യാനോ - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പ്രീമിയര്‍ ലീഗില്‍ ബ്രന്‍റ്‌ഫോര്‍ഡിനെതിരായ മത്സരശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ താരത്തിന്‍റെ പ്രതികരണം

Cristiano Ronaldo s Big Statement After Manchester United Beat Brentford  Cristiano Ronaldo thanks Manchester United fans  Manchester United  Cristiano Ronaldo  ബ്രന്‍റ്‌ഫോര്‍ഡ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുമോ?; നിര്‍ണായക സൂചന നല്‍കി ക്രിസ്റ്റ്യാനോ
author img

By

Published : May 3, 2022, 6:04 PM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രന്‍റ്‌ഫോര്‍ഡിനെതിരായ മത്സരശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 'ഞാനും എന്‍റെ പ്രകടനങ്ങളും അവസാനിച്ചിട്ടില്ല..' എന്നാണ് താരം ക്യാമറയില്‍ നോക്കി പറഞ്ഞത്. ക്രിസ്റ്റ്യാനോ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് ഈ പ്രസ്താവനയെന്നതും ശ്രദ്ധേയം. ഇതോടെ താരം യുണൈറ്റഡില്‍ തുടരുമോയെന്നതില്‍ വീണ്ടും ആകാംക്ഷയേറുകയാണ്.

പ്രീമിയര്‍ ലീഗ് സീസണില്‍ ഇതേവരെ 29 മത്സരങ്ങള്‍ക്കിറങ്ങിയ ക്രിസ്റ്റ്യാനോ 18 ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം ബ്രന്‍റ്‌ഫോര്‍ഡിനെതിരെ യുണൈറ്റഡ് ജയം പിടിച്ചിരുന്നു. ഓൾഡ് ട്രാഫോർഡിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്‍റെ ജയം. ഇതോടെ യൂറോപ്പ ലീ​ഗ് സാധ്യത നിലനിര്‍ത്താനും സംഘത്തിനായി.

അതേസമയം പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണിലെ അവസാന ഹോം മത്സരത്തിന് കൂടിയായിരുന്നു യുണൈറ്റഡ് ഇറങ്ങിയത്. മത്സരശേഷം ആരാധകര്‍ക്ക് നന്ദിയറിച്ച് ക്രിസ്റ്റ്യാനോ രംഗത്തെത്തുകയും ചെയ്‌തു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് താരം ആരാധകര്‍ക്ക് നന്ദി അറിയിച്ചത്.

also read: വിംബിൾഡണിനായുള്ള 'ഞെട്ടിക്കുന്ന' പദ്ധതികൾ വെളിപ്പെടുത്തി നവോമി ഒസാക്ക

''വിഷമകരമായ ഒരു സീസണില്‍, ടീമിന്‍റെ പ്രകടനങ്ങൾ ഉൾക്കൊള്ളുകയും അതിശയിപ്പിക്കുന്ന പന്തുണ നൽകുകയും ചെയ്ത ആരാധകർക്ക് നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണ ഞങ്ങളുടെ ലോകത്തെ അർഥമുള്ളതാക്കുന്നു. ഞങ്ങളുടെ ലക്ഷ്യം അനുദിനം മികച്ചതാവുക എന്നതാണ്. അതുവഴി ആവശ്യമുള്ളതെല്ലാം നേടാൻ നമുക്ക് കഴിയും. അതുതന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ടീമിന്‍റെ മഹത്വവും'' ക്രിസ്റ്റ്യാനോ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.