ETV Bharat / sports

'റിഷഭ് പന്ത് ടീമിന് ബാധ്യത, ഇനി സഞ്ജുവിന് അവസരം നൽകൂ' ; പിന്തുണയുമായി കൂടുതൽ താരങ്ങൾ

ന്യൂസിലൻഡ് പര്യടനത്തിൽ ടീമിൽ ഇടം പിടിച്ചെങ്കിലും ടി20 പരമ്പരയിലെ ഒരു മത്സരത്തിൽ പോലും സഞ്ജുവിനെ കളത്തിലിറക്കിയിരുന്നില്ല

Sanju Samson  സഞ്ജു സാംസണ്‍  റിഷഭ് പന്ത്  ഇന്ത്യ vs ന്യൂസിലാൻഡ്  സഞ്ജു  റിഷഭ് പന്ത് ടീമിന് ബാധ്യത  സഞ്ജുവിന് പിന്തുണയുമായി കൂടുതൽ താരങ്ങൾ  Cricket players support Sanju Samson  റിതീന്ദർ സിങ് സോധി  ഡാനിഷ് കനേരിയ  ദിനേഷ് കാർത്തിക്  Sanju  മനീഷ് പാണ്ഡെ
റിഷഭ് പന്ത് ടീമിന് ബാധ്യത, ഇനി സഞ്ജുവിന് അവസരം നൽകൂ; പിന്തുണയുമായി കൂടുതൽ താരങ്ങൾ രംഗത്ത്
author img

By

Published : Nov 24, 2022, 8:43 PM IST

ന്യൂഡൽഹി : മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി തഴയപ്പെടുന്ന സഞ്ജു സാംസണിന് പിന്തുണയറിയിച്ച് കൂടുതൽ താരങ്ങൾ രംഗത്ത്. ന്യൂസിലൻഡ് പര്യടനത്തിൽ ടീമിൽ ഇടം പിടിച്ചെങ്കിലും താരത്തിനെ ടി20 പരമ്പരയിലെ ഒരു മത്സരത്തിൽ പോലും കളത്തിലിറക്കിയിരുന്നില്ല. ഇതിനെതിരെ വൻ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയതിന് പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങളും സഞ്ജുവിന് അവസരം നൽകണം എന്ന ആവശ്യമുന്നയിച്ച് മുന്നോട്ടെത്തിയത്.

പന്ത് ബാധ്യത : റിഷഭ് പന്ത് ടീമിന് ഒരു ബാധ്യതയായി മാറിക്കഴിഞ്ഞു എന്നാണ് മുൻ ഇന്ത്യൻ താരം റിതീന്ദർ സിങ് സോധി പറഞ്ഞത്. 'പന്തിന്‍റെ പ്രകടനം ഇങ്ങനെയാണെങ്കിൽ പകരം സഞ്ജുവിനെ കളിപ്പിക്കൂ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ അവസരം നൽകാനാണ്. പരിധിയിൽ കൂടുതൽ അവസരം നൽകുമ്പോഴാണ് പ്രശ്‌നം. പുതിയ ആളുകൾക്ക് അവസരം നൽകേണ്ട സമയമായി.

പന്തിന് ഇനിയും എത്ര അവസരങ്ങൾ കിട്ടുമെന്ന് കണ്ടറിയണം. പ്രതിഭയോട് നീതി പുലർത്തേണ്ട സമയം പന്തിന് അതിക്രമിച്ചുകഴിഞ്ഞു. ഒരു താരത്തെ ഇതിൽ കൂടുതൽ ആശ്രയിക്കാനാകില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. പ്രകടനം മോശമാണെങ്കിൽ ടീമിൽ നിന്ന് പുറത്താക്കുക തന്നെ വേണം' - സോധി പറഞ്ഞു.

ഇത് കടുത്ത അനീതി : സഞ്ജുവിന് അവസരം നൽകാത്തതിനെതിരെ പാകിസ്ഥാൻ മുൻ സ്‌പിന്നർ ഡാനിഷ് കനേരിയയും രംഗത്തെത്തി. 'സഞ്ജു സാംസണോട് ഇന്ത്യ കടുത്ത അനീതിയാണ് കാട്ടുന്നത്. റിഷഭ് പന്തിന് കഴിവ് തെളിയിക്കാൻ ഒരുപാട് അവസരങ്ങൾ നൽകിയെങ്കിലും അയാൾ എല്ലാം നഷ്‌ടപ്പെടുത്തി. ക്യാപ്‌റ്റനും കോച്ചും മാറിമാറി വന്നിട്ടും ടീം പന്തിൽ തന്നെ വിശ്വാസം അർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സഞ്ജുവിന് അടുത്തിടെ ഇന്ത്യക്കായി കളിക്കാൻ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്‌ചവച്ചത്. ടി20 ലോകകപ്പിന് മുന്നേയുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്‌ചവച്ചത്. ഇഷ്‌ടമുള്ളവരെ മാത്രം ടീമിൽ ഉൾപ്പെടുത്തുകയും കളിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ത്യ ഇപ്പോൾ പിന്തുടർന്നുകൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിച്ച് ടീമിന് മികച്ചത് എന്താണെന്ന് ഇന്ത്യ ചിന്തിക്കണം' - കനേരിയ പറഞ്ഞു.

ആറാം നമ്പരിൽ സഞ്ജു തന്നെ : അതിനിടെ ഏകദിന പരമ്പരയിൽ ആറാം നമ്പറിൽ കളിപ്പിക്കാൻ ഏറ്റവും യോഗ്യനായ കളിക്കാരൻ സഞ്ജുവാണെന്ന് ഇന്ത്യൻ താരം ദിനേഷ് കാർത്തിക് അഭിപ്രായപ്പെട്ടു. 'കിവീസിനെതിരായ ഏകദിന പരമ്പരയിൽ ധവാനും ഗില്ലും ഓപ്പൺ ചെയ്യുന്നതാകും ഉചിതം. മൂന്നാം നമ്പറിൽ ശ്രേയസ് അയ്യരും, നാല്, അഞ്ച് സ്ഥാനങ്ങളിൽ റിഷഭ് പന്തും സൂര്യകുമാർ യാദവും ഇറങ്ങട്ടെ. ആറാം നമ്പറിൽ കളിക്കാൻ ഉറ്റവും നല്ലത് സഞ്ജു സാംസൺ തന്നെയാണ്' – കാർത്തിക് പറഞ്ഞു.

ALSO READ: കിവീസിനെതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ; സഞ്‌ജു എത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

നേരത്തെ സഞ്ജു സാംസണിന് അവസരം നിഷേധിക്കുന്നതിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും രംഗത്തെത്തിയിരുന്നു. സഞ്ജു നന്നായി ബാറ്റുചെയ്യുന്നുണ്ടെന്നും ഇന്ത്യൻ ടീമിൽ തന്‍റെ സ്ഥാനത്ത് സഞ്ജു കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും മനീഷ് പാണ്ഡെ പറഞ്ഞു. ഇതുപോലെ നിരവധി തവണ ബഞ്ചിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നും ആ അവസ്ഥ തനിക്ക് മനസിലാകുമെന്നും മനീഷ് പാണ്ഡെ വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.