മലപ്പുറം: കേരളത്തില്‍ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
സർക്കാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ടൂര്‍ണമെന്‍റ് മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകരായ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്എഫ്) അറിയിച്ചു. ഫെബ്രുവരി മൂന്നാം വാരത്തിൽ അവലോകന യോഗത്തിന് ശേഷം പുതിയ തിയതി പ്രഖ്യാപിക്കും.
ഫെബ്രുവരി 20 മുതൽ മാർച്ച് 6 വരെയാണ് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.