ലാവോസ്: ടോക്കിയോ ഒളിമ്പിക്‌സിനായി തെയാറെടുക്കുന്ന അത്‌ലറ്റുകൾക്കും ടീമുകൾക്കുമായി ആഗോള തലത്തില്‍ 25 മില്യണ്‍ യുഎസ് ഡോളർ അനുവദിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി. 191 കോടി ഇന്ത്യന്‍ രൂപയോളം വരും ഈ തുക. കൊവിഡിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിയ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായം അനുവദിച്ചത്. 2021 ഗെയിംസിനായി തെയാറെടുക്കുന്ന 185 അവികസിത രാജ്യങ്ങളിലെ 1,600 അത്‌ലറ്റുകൾക്കായി 15 മില്യണ്‍ യുഎസ് ഡോളർ പ്രത്യേകമായി അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി. ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കായി 10 മില്യണ്‍ യുഎസ് ഡോളറും അനുവദിച്ചിട്ടുണ്ട്. ഗെയിംസ് മാറ്റിവെച്ചത് കാരണം ഉണ്ടാകുന്ന അധിക സാമ്പത്തിക ചെലവ് പരിഹരിക്കുന്നതിനായാണ് നടപടി. യാത്രയും താമസ സൗകര്യവും ഒരുക്കുന്നതിന് ഉൾപ്പെടെയാണ് ഈ തുക ദേശീയ ഒളിമ്പിക് കമ്മിറ്റികൾ വിനിയോഗിക്കുക. ഒളിമ്പിക് സോളഡാരിറ്റി പ്രോഗ്രാമിന്‍റെ ഭാഗമായാണ് തുക അനുവദിച്ചത്. 206 രാജ്യങ്ങളിലെയും ഒളിമ്പിക് ടീമുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് പ്രോഗ്രം. അതേസമയം ഒളിമ്പിക്സ് ഒരു വർഷത്തിനപ്പുറം നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ടോക്കിയോ 2020 പ്രസിഡന്‍റ് യോഷിരോ മോറി വ്യക്തമാക്കിയിരുന്നു.
അത്‌ലറ്റുകൾക്കായി 191 കോടിയോളം അനുവദിച്ച് ഐഒസി
കൊവിഡിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സ് ഒരു വർഷത്തോളം നീട്ടിവെച്ച പശ്ചാത്തലത്തിലാണ് അത്‌ലറ്റുകൾക്കും ടീമുകൾക്കുമായി 191 കോടി രൂപയോളം അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍ അനുവദിച്ചത്