ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സമനിലക്കുരുക്ക്. ഗോള്‍ രഹിത സമനിലയിലാണ് ഇരുസംഘവും പിരിഞ്ഞത്. ഇതോടെ രണ്ട് മാസങ്ങള്‍ക്ക് 13 പോയിന്‍റിന്‍റെ ലീഡില്‍ ഒന്നാം സ്ഥാനത്ത് കുതിച്ചിരുന്ന സിറ്റി രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനോട് അടുത്തു.
29 കളിയിൽ 70 പോയിന്‍റാണ് സിറ്റിക്കുള്ളത്. എന്നാല്‍ 28 മത്സരങ്ങളിൽ 66 പോയിന്‍റുമായി ലിവർപൂൾ തൊട്ടുപിന്നിലുണ്ട്. അവസാനം കളിച്ച എട്ട് മത്സരങ്ങളും ജയിച്ച് ലിവര്‍പൂള്‍ മിന്നുന്ന ഫോം പുലര്‍ത്തുന്നതോടെ കിരീടപ്പോരാട്ടം കൂടുതൽ ശക്തമാവും.
-
Tensions are rising at the top 👀 pic.twitter.com/hbgfhdabHk
— Premier League (@premierleague) March 14, 2022 " class="align-text-top noRightClick twitterSection" data="
">Tensions are rising at the top 👀 pic.twitter.com/hbgfhdabHk
— Premier League (@premierleague) March 14, 2022Tensions are rising at the top 👀 pic.twitter.com/hbgfhdabHk
— Premier League (@premierleague) March 14, 2022
ക്രിസ്റ്റൽ പാലസിന്‍റെ തട്ടകമായ സെൽഹർസ്റ്റ് പാർക്കില്‍ നടന്ന മത്സരത്തിന്‍റെ 74 ശതമാനവും പന്ത് കൈവശം വച്ചിട്ടും ഗോള്‍ നേടാനാവത്തതാണ് സിറ്റിക്ക് തിരിച്ചടിയായത്.
also read: ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂരും; നിര്‍ണായകമാവുന്ന അഞ്ച് താരങ്ങള്‍
തോല്‍വി അറിയാതെയുള്ള സിറ്റിയുടെ 14ാമത് മത്സരമാണിത്. 11 വിജയങ്ങളും മൂന്ന് സമനിലയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. അതേസമയം ഇതടക്കം കഴിഞ്ഞ നാല് മത്സരങ്ങളിലും ക്രിസ്റ്റല്‍ പാലസ് തോല്‍വി അറിഞ്ഞിട്ടില്ല.