കോപ്പൻഹേഗൻ : 2020 യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്‌സൺ വീണ്ടും ദേശീയ ടീമില്‍ കളിക്കാനൊരുങ്ങുന്നു. ഈ മാസം നെതര്‍ലാന്‍ഡ്‌സിനും സെര്‍ബിയക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഡെന്‍മാര്‍ക്ക് ടീമിൽ എറിക്‌സണും ഉൾപ്പെട്ടിട്ടുണ്ട്.
രണ്ട് മത്സരങ്ങളിലും ടീമിലെ നിര്‍ണായക താരമായിരിക്കും എറിക്‌സണെന്ന് കോച്ച് കാസ്‌പര്‍ ഡാനിഷ് ദിനപത്രമായ എക്‌സ്‌ട്രാ ബ്ലേഡറ്റിനോട് പ്രതികരിച്ചു.താരം ഇപ്പോള്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഏറ്റവും മികച്ച കളിക്കാരന്‍ എന്ന നിലയിലാണ് ഇപ്പോള്‍ ടീമിലെടുത്തതെന്നും കോച്ച് പറഞ്ഞു.
-
Christian Eriksen gets first Denmark call-up since cardiac arrest at Euro 2020 https://t.co/uJ23rkgxoG
— Guardian Australia (@GuardianAus) March 15, 2022 " class="align-text-top noRightClick twitterSection" data="
">Christian Eriksen gets first Denmark call-up since cardiac arrest at Euro 2020 https://t.co/uJ23rkgxoG
— Guardian Australia (@GuardianAus) March 15, 2022Christian Eriksen gets first Denmark call-up since cardiac arrest at Euro 2020 https://t.co/uJ23rkgxoG
— Guardian Australia (@GuardianAus) March 15, 2022
ജനുവരിയില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രന്‍റ്‌ഫോര്‍ഡ് എഫ്‌സിക്കുവേണ്ടി എറിക്‌സൺ കരാറൊപ്പിട്ടു. യൂറോ കപ്പില്‍ ഫിൻലന്‍ഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണശേഷം ആദ്യമായി ബ്രന്‍റ്‌ഫോര്‍ഡിന് വേണ്ടി കളത്തിലിറങ്ങിയ എറിക്‌സണ്‍ ഒരു ഗോളിന് വഴിയൊരുക്കിയിരുന്നു.
ALSO READ: UEFA CHAMPIONS LEAGUE | മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത് ; അയാക്‌സിനെ തകർത്ത് ബെനഫിക്ക ക്വാർട്ടറിൽ
ജൂണില്‍ യൂറോ കപ്പിന് ശേഷം കളത്തിലിറങ്ങിയിട്ടില്ലാത്ത എറിക്‌സണ്‍ ബ്രന്‍റ്‌ഫോര്‍ഡിൽ കളിക്കുന്നതിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കുന്നതിനായി തന്‍റെ മുന്‍ ക്ലബ്ബായ അയാക്‌സിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.
-
Eriksen tilbage i landsholdstruppen!
— Fodboldlandsholdene 🇩🇰 (@dbulandshold) March 15, 2022 " class="align-text-top noRightClick twitterSection" data="
Landstræner, Kasper Hjulmand, har netop offentliggjort truppen til de kommende testkampe mod hhv. Holland og Serbien, hvor Christian Eriksen var på listen over de 23 udvalgte.#ForDanmark #landsholdet #herrelandsholdet pic.twitter.com/5lxfEVG9su
">Eriksen tilbage i landsholdstruppen!
— Fodboldlandsholdene 🇩🇰 (@dbulandshold) March 15, 2022
Landstræner, Kasper Hjulmand, har netop offentliggjort truppen til de kommende testkampe mod hhv. Holland og Serbien, hvor Christian Eriksen var på listen over de 23 udvalgte.#ForDanmark #landsholdet #herrelandsholdet pic.twitter.com/5lxfEVG9suEriksen tilbage i landsholdstruppen!
— Fodboldlandsholdene 🇩🇰 (@dbulandshold) March 15, 2022
Landstræner, Kasper Hjulmand, har netop offentliggjort truppen til de kommende testkampe mod hhv. Holland og Serbien, hvor Christian Eriksen var på listen over de 23 udvalgte.#ForDanmark #landsholdet #herrelandsholdet pic.twitter.com/5lxfEVG9su
യൂറോ കപ്പിനിടെയുണ്ടായ ഹൃദയാഘാതത്തില്‍ നിന്ന് രോഗമുക്തനായെങ്കിലും എറിക്‌സണുമായുള്ള കരാർ ഇറ്റാലിയൻ ക്ലബ്ബായ ഇന്‍റർ മിലാൻ റദ്ദാക്കിയിരുന്നു. ഹൃദയാഘാതമുണ്ടായ താരങ്ങള്‍ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ കളിപ്പിക്കില്ലെന്ന ഇറ്റാലിയൻ ലീഗിലെ കർശന നിയമത്തെ തുടർന്നായിരുന്നു ഇത്. ശേഷമാണ് എറിക്‌സൺ പഴയ തട്ടകമായ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയത്. നേരത്തേ പ്രീമിയർ ലീഗ് ക്ലബ് ടോട്ടനത്തിന്‍റെ താരമായിരുന്നു.