മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യപാദ ക്വാർട്ടറിൽ പെപ് ഗ്വാർഡിയോളക്ക് കീഴിലിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി സ്‌പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടുമ്പോൾ ലിവർപൂളിന് പോർച്ചുഗീസ് ടീമായ ബെൻഫിക്കയാണ് എതിരാളികൾ. മത്സരങ്ങൾ രാത്രി 12.30ന് സോണി ലൈവിലും സോണി നെറ്റ്‌വർക്ക് സ്പോർട്‌സ് ചാനലുകളിലും തത്സമയം കാണാം.
-
𝗛𝗘𝗔𝗗-𝗧𝗢-𝗛𝗘𝗔𝗗 𝗦𝗧𝗔𝗧𝗦 📈💪
— Manchester City (@ManCity) April 4, 2022 " class="align-text-top noRightClick twitterSection" data="
How are you feeling about tomorrow's game? 💬 pic.twitter.com/D0ZHA1snpG
">𝗛𝗘𝗔𝗗-𝗧𝗢-𝗛𝗘𝗔𝗗 𝗦𝗧𝗔𝗧𝗦 📈💪
— Manchester City (@ManCity) April 4, 2022
How are you feeling about tomorrow's game? 💬 pic.twitter.com/D0ZHA1snpG𝗛𝗘𝗔𝗗-𝗧𝗢-𝗛𝗘𝗔𝗗 𝗦𝗧𝗔𝗧𝗦 📈💪
— Manchester City (@ManCity) April 4, 2022
How are you feeling about tomorrow's game? 💬 pic.twitter.com/D0ZHA1snpG
പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരുപാദങ്ങളിലുമായി 2-1ന് മറികടന്നാണ് സിമിയോണിയുടെ ടീം ക്വാർട്ടറിലേക്ക് എത്തിയത്. പോർച്ചുഗീസ് ക്ലബ് സ്‌പോർട്ടിംഗ് ലിസ്ബണിനെ 5-0 തകർത്താണ് മാഞ്ചസ്റ്റർ സിറ്റി അവസാന എട്ടിൽ ഇടം പിടിച്ചത്. ഇരു ടീമിനും ചാംപ്യൻസ് ലീഗ് കീരിടം കിട്ടാക്കനിയാണ്. ഇതാദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നതെങ്കിലും സൂപ്പർ പരിശീലകരായ പെപ് ഗ്വാർഡിയോളയും ഡീഗോ സിമിയോണിയും തമ്മിലുള്ള പോരാട്ടമാകും ഇത്തിഹാദിൽ.
പരിക്കും സസ്പെൻഷനും ഇരു ടീമുകൾക്കും തിരിച്ചടി; സസ്പെൻഷനിലുള്ള കയ്ൽ വാക്കറും പരിക്കേറ്റ റൂബൻ ഡിയാസും സിറ്റിക്കായി ഇന്നിറങ്ങില്ല. പരിക്ക് കാരണം ഹോസെ ഗിമിനസും ഹെക്‌ടർ ഹെരേരയും സസ്പെൻഷനിലുള്ള കരാസ്കോയും അത്ലറ്റിക്കോ നിരയിലും കളിക്കില്ല.
മറ്റൊരു ക്വാർട്ടറിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിന് പോർച്ചുഗീസ് ടീമായ ബെൻഫിക്കയാണ് എതിരാളികൾ. കളത്തിൽ കരുത്തർ ലിവർപൂൾ എങ്കിലും പോർച്ചുഗീസ് ടീമിനെ എഴുതിത്തള്ളാനാവില്ല. ബാഴ്‌സയെ യൂറോപ്പ ലീഗിലേക്ക് പറഞ്ഞുവിട്ട ബെൻഫിക്ക, പ്രീക്വാർട്ടറിൽ അയാക്‌സിനെ മറികടന്നാണ് അവസാന എട്ടിലെത്തിയത്. പ്രീക്വാർട്ടറിൽ ഇന്‍റർ മിലാന്‍റെ വെല്ലുവിളിയെ അതിജീവിച്ചാണ് ക്വാർട്ടറിൽ എത്തിയത്.
-
📍 Portugal
— Liverpool FC (@LFC) April 4, 2022 " class="align-text-top noRightClick twitterSection" data="
Evening, lads 👋 pic.twitter.com/fcmldixTme
">📍 Portugal
— Liverpool FC (@LFC) April 4, 2022
Evening, lads 👋 pic.twitter.com/fcmldixTme📍 Portugal
— Liverpool FC (@LFC) April 4, 2022
Evening, lads 👋 pic.twitter.com/fcmldixTme
മികച്ച ഫോമിലുള്ള ബെൻഫിക ലിവർപൂളിനെ അട്ടിമറിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇന്ന സ്വന്തം മൈതാനത്ത് ഇറങ്ങുക. എന്നാൽ പോർച്ചുഗീസ് ക്ലബ്ബുകൾക്കെതിരെ അവസാന എട്ട് ചാംപ്യൻസ് ലീഗ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന ചരിത്രം ലിവർപൂളിന് കൂട്ടാകും.