ETV Bharat / sports

Champions League| ഇന്‍ററിനെതിരെ സമനില; തടി രക്ഷപ്പെടുത്തി ബാഴ്‌സിലോണ - റോബര്‍ട്ടോ ലെവന്‍ഡോസ്‌കി

ഇന്‍റര്‍മിലാനെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സിലോണയ്‌ക്ക് സമനില ഗോള്‍ സമ്മാനിച്ചത്.

Champions League  Champions League Barcelona vs Intermilan  Barcelona vs Intermilan match result  Barcelona vs Intermilan  Roberto Lewandowski  ബാഴ്‌സിലോണ  ഇന്‍റര്‍മിലാന്‍  റോബര്‍ട്ടോ ലെവന്‍ഡോസ്‌കി  ബാഴ്‌സിലോണ vs ഇന്‍റര്‍മിലാന്‍
Champions League| ഇന്‍ററിനെതിരെ സമനില; തടി രക്ഷപെടുത്തി ബാഴ്‌സിലോണ
author img

By

Published : Oct 13, 2022, 8:25 AM IST

ബാഴ്‌സിലോണ: ചാമ്പ്യന്‍സ് ലീഗില്‍ ഇഞ്ചുറി ടൈമിലേ ഗോളില്‍ ഇന്‍റര്‍മിലാനെതിരായ മത്സരം സമനില പിടിച്ച് ബാഴ്‌സിലോണ. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതമാണ് മത്സരത്തില്‍ നേടിയത്. മത്സരത്തിന്‍റെ അധിക സമയത്ത് റോബര്‍ട്ടോ ലെവന്‍ഡ്‌സ്‌കിയാണ് ബാഴ്‌സയ്‌ക്ക് സമനില ഗോള്‍ സമ്മാനിച്ചത്.

  • Barcelona 1-0 Inter
    Barcelona 1-1 Inter
    Barcelona 1-2 Inter
    Barcelona 2-2 Inter
    Barcelona 2-3 Inter
    Barcelona 3-3 Inter

    Incredible 🤯#UCL pic.twitter.com/ur90sorEAr

    — UEFA Champions League (@ChampionsLeague) October 12, 2022 " class="align-text-top noRightClick twitterSection" data=" ">

40-ാം മിനുറ്റില്‍ ഒസ്‌മാന്‍ ഡെംബലെയുടെ ഗോളില്‍ ബാഴ്‌സയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ 50 മിനുട്ടില്‍ നിക്കോളോ ബരെല്ലെയിലൂടെ ഇന്‍റര്‍ സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് ലൗറ്റാരോ മാര്‍ട്ടിനസ് 63-ാം മിനുറ്റില്‍ ഇന്‍ററിന്‍റെ ലീഡുയര്‍ത്തുകയും ചെയ്‌തു.

ഇരു ടീമുകളും ഗോളിനായി പോരാടിയ രണ്ടാം പകുതിയില്‍ 82ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ആദ്യ ഗോള്‍ നേടി ബാഴ്‌സയെ ഒപ്പമെത്തിക്കുകയായിരുന്നു. എന്നാല്‍ 89-ാം മിനുറ്റില്‍ റോബിന്‍ ഗോസന്‍സ് നേടിയ ഗോളിലൂടെ ഇന്‍റര്‍ വീണ്ടും ലീഡുയര്‍ത്തി.

ഇഞ്ചുറി ടൈമില്‍ ലെവന്‍ഡോസ്‌കിയാണ് ബാഴ്സയുടെ രക്ഷകനായത്. സീസണില്‍ നാല് മത്സരങ്ങളിലായി ഒരു ജയവും സമനിലയുമുള്ള ബാഴ്‌സ ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.