കാലിഫോര്‍ണിയ : ബേസ്ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാര്‍ പുറത്താക്കി. ഡോഡ്‌ജേഴ്‌സ് സ്റ്റേഡിയത്തില്‍ ലോസ് ഏഞ്ചൽസ് ഡോഡ്ജേഴ്‌സും ചിക്കാഗോ വൈറ്റ് സോക്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.
സ്റ്റേഡിയത്തിലുണ്ടായിരുന്ന പെണ്‍കുട്ടി മുന്‍നിരയിലെത്തി തന്‍റെ സ്‌തനങ്ങള്‍ പുറത്തുകാട്ടി നൃത്തം ചെയ്യുകയായിരുന്നു. കാണികളില്‍ ചിലര്‍ സുരക്ഷ ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് ഇവരെ പുറത്താക്കിയത്. പെണ്‍കുട്ടി മദ്യപിച്ചിരുന്നതായി ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു.
ബാക്ക്‌ലെസ് ബ്ലൂ ജംപ്‌സ്യൂട്ടിലെത്തിയ പെൺകുട്ടി മാറിടം പ്രദര്‍ശിപ്പിച്ചുകൊണ്ട് നടത്തിയ നൃത്തം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അഞ്ച് സുരക്ഷ ജീവനക്കാര്‍ ചേര്‍ന്ന് പെൺകുട്ടിയെ ബലമായി സ്‌റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
നേരെ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന പെണ്‍കുട്ടിയെയാണ് ഈ വീഡിയോയില്‍ കാണാനാവുക. ഇതിനിടെ പെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതത്ര വലിയ ആനക്കാര്യമൊന്നുമല്ലെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.