ടെക്‌സാസ്: ഡബ്ല്യുടിഎ ഫൈനൽസ് ടെന്നിസ് കിരീടം ഫ്രാന്‍സിന്‍റെ കരോലിൻ ഗാർഷ്യയ്‌ക്ക്. കലാശപ്പോരില്‍ ബെലാറഷ്യയുടെ ഏഴാം സീഡ് താരം അരിന സബലെങ്കയെയാണ് ആറാം സീഡായ കരോലിൻ ഗാർഷ്യ കീഴടക്കിയത്. നേരിട്ടുള്ള സെറ്റികള്‍ക്കാണ് 29കാരിയായ ഗാർഷ്യയുടെ വിജയം.
സ്‌കോര്‍: 7-6 (7/4), 6-4. വിജയത്തോടെ ഡബ്ല്യുടിഎ ഫൈനൽസ് നേടുന്ന രണ്ടാമത്തെ മാത്രം ഫ്രഞ്ച് താരമാവാനും ഗാർഷ്യയ്‌ക്ക് കഴിഞ്ഞു. 2005ല്‍ അമേലി മൗറസ്മോയാണ് നേരത്തെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.
ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെകിനെ സെമിയിൽ അട്ടമറിച്ചാണ് 24കാരിയായ അരിന സബലെങ്ക കലാശപ്പോരിന് യോഗ്യത നേടിയത്. ഇഗയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സബലെങ്കയുടെ വിജയം. നേരത്തെ ഒൻസ് ജാബ്യൂര്‍, ജെസീക്ക പെഗുല എന്നിവർക്കെതിരെയും സബലെങ്ക വിജയിച്ചിരുന്നു.
ഇതോടെ 2000-ന് ശേഷം ഒരു ടൂർണമെന്‍റിൽ ഒന്നും രണ്ടും മൂന്നും സീഡായ കളിക്കാരെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ വനിത താരമാവാനും സബലെങ്കയ്ക്ക് കഴിഞ്ഞു. അതേസമയം ഗ്രീക്ക് താരം മരിയ സക്കാരിയെ മറികടന്നായിരുന്നു ഗാർഷ്യയുടെ വരവ്,